
ഫിലാഡെൽഫിയ: അന്താാഷ്ട്ര ഫുട്ബാൾ മത്സരങ്ങൾക്കായി പ്രമുഖ ടീമുകൾ കളത്തിലിറങ്ങുന്നു. ലോകചാമ്പ്യൻമാരായ അർജന്റീന യു.എസിലെ ഫിലാഡൽഫിയയിൽ നടക്കുന്ന സൗഹൃദ പരാട്ടത്തിൽ എൽ സാൽവദോറിനെ നേരിടും. പരിക്കിന്റെ പിടിയിലായ ഇതിഹാസതാരം ലയണൽ മെസി കളിക്കില്ല. ഇന്ത്യൻസമയം വെളുപ്പിന് 5 മുതലാണ് മത്സരം. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 12.30ന് വെംബ്ലിയിൽ നടക്കുന്ന ഗ്ലാമർ പോരാട്ടത്തിൽ ആതിഥേയരായ ഇംഗ്ലണ്ടും ബ്രസീലും തമ്മിൽ ഏറ്റുമുട്ടും. ലിയോണിൽ ഫ്രാൻസും ജർമ്മനിയും ഏറ്റുമുട്ടുന്ന മറ്റൊരു വമ്പൻ പോരാട്ടവുമുണ്ട്. ഫ്രാൻസിലെ ലിയോണിൽ ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 1.30 മുതലാണ് മത്സരം. ഇതേസമയത്ത് തന്നെ ഈജിപ്തിലെ കെയ്റോയിൽ ക്രൊയേഷ്യയും ടുണീഷ്യയും തമ്മിലും മത്സരമുണ്ട്.