baleno

കൊച്ചി: ഇന്ധന പമ്പ് മോട്ടോറിലെ തകരാർ കണക്കിലെടുത്ത് കഴിഞ്ഞ വർഷങ്ങളിൽ വിറ്റഴിച്ച 16,000 കാറുകൾ മാരുതി സുസുക്കി തിരിച്ചുവിളിക്കുന്നു. 2019 ജൂലായ് മുതൽ നവംബർ വരെ നിർമ്മിച്ച 11,851 ബെലനോ കാറുകളും 4,190 വാഗണർ യൂണിറ്റുകളും തിരിച്ച് വിളിച്ച് തകരാർ പരിഹരിച്ച് നൽകാനാണ് പദ്ധതി.