കൊച്ചി: വിജയീഭവ പ്രസിഡന്റായി രാജീവ് മന്ത്രയും സെക്രട്ടറിയായി സുധീഷ് ഭാസ്‌കരനും ട്രഷററായി റെജിയും ചുമതലയേറ്റു. ഫാക്ട് മുൻ മാനേജിംഗ് ഡയറക്ടറും പ്രൊഡക്ടിവിറ്റി കൗൺസിൽ ചെയർമാനുമായ ജോർജ് സ്ലീബാ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡയറക്ടറേറ്റ് ഒഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ പ്രേംരാജ്, ഇൻഫ്ര ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മനോജ് എന്നിവർ പങ്കെടുത്തു.
വി ഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, വർമ്മ ആൻഡ് വർമ്മ ഗ്രൂപ്പ് മാനേജിംഗ് പാർട്ണർ സത്യനാരായണൻ എന്നിവർ ചേർന്ന് സംരംഭകരുടെ ഉന്നമനത്തിന് ആരംഭിച്ച സംരംഭക പരിശീലന പദ്ധതിയാണ് വിജയീഭവ.