
ബോളിവുഡിൽ ഏറെ ആരാധകരുള്ള താരമാണ് റാണി മുഖർജി. അടുത്തിടെ ഒരു അഭിമുഖത്തിൽ റാണി മുഖർജി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുന്നു. തനിക്ക് ഒരു കുട്ടികൂടി വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെന്നും ഒരിക്കൽ ഗർഭാവസ്ഥയിൽ കുഞ്ഞിനെ നഷ്ടപ്പെട്ടെന്നും റാണി മുഖർജി . ഇനി മകൾക്ക് ഒരു സഹോദരനെയോ സഹോദരിയെയോ നൽകാൻ സാധിക്കില്ലെന്ന് ഓർത്ത് വിഷമമുണ്ടെന്നും റാണി പറഞ്ഞു. ഏകദേശം ഏഴുവർഷത്തോളം ഞാൻ രണ്ടാമത്തെ കുഞ്ഞിനായി ശ്രമിച്ചു. മകൾക്ക് ഇപ്പോൾ എട്ടുവയസായി. അവൾക്ക് ഒന്നോ രണ്ടോ വയസുള്ളപ്പോൾ ഞാൻ രണ്ടാമത്തെ കുഞ്ഞിനായി ശ്രമം തുടങ്ങിയിരുന്നു. ഒടുവിൽ ഞാൻ ഗർഭിണിയായെങ്കിലും എന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടു. അത് എനിക്ക് പരീക്ഷണ സമയമായിരുന്നു. മാത്രമല്ല ഇപ്പോൾ ചെറുപ്പമല്ല. എനിക്ക് 46 വയസ് തികയാൻ പോകുന്നു. ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള പ്രായമല്ല. റാണിയുടെ വാക്കുകൾ . കൊവിഡ് കാലത്ത് തനിക്ക് ഒരു കുട്ടിയെ ഗർഭാവസ്ഥയിൽ നഷ്ടപ്പെട്ടതായി റാണി മുഖർജി വെളിപ്പെടുത്തിയിരുന്നു. 2014ൽ ആണ് റാണി മുഖർജിയും ആദിത്യ ചോപ്രയും വിവാഹം കഴിക്കുന്നത്. പിറ്റേവർഷം ആണ് ഇരുവർക്കും പെൺകുഞ്ഞ് ജനിക്കുന്നത്.