couple

നിരവധി വർക്കൗട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. ബ്രസീലിലെ സോവോ പോളോയിൽ നിന്നുള്ള ബെല്ല മാന്തോവാനി - വാഗ്നർ ഒ ഫെറ ദമ്പതികളാണ് വീഡിയോയിലുള്ളത്.

ചർച്ചയാകാൻ മാത്രം എന്താണ് ഇവരുടെ വീഡിയോയുടെ പ്രത്യേകത എന്നല്ലേ? നഗ്നരായിട്ട് വ്യായാമം ചെയ്യുന്നുവെന്നതാണ് വീഡിയോയെ വേറിട്ടതാക്കുന്നത്. ഇങ്ങനെ വ്യായാമം ചെയ്യാനുള്ള കാരണവും അവർ വെളിപ്പെടുത്തി.

സന്തോഷകരമായ ദാമ്പത്യത്തിന്റെ രഹസ്യമാണിതെന്നാണ് ദമ്പതികൾ പറയുന്നത്. എല്ലാ ദിവസവും പൂർണ നഗ്നരായി വ്യായാമം ചെയ്യും. അത് കൂടുതൽ കലോറിയെ കത്തിച്ചുകളയാൻ സഹായിക്കും. ഇതുവഴി തങ്ങൾക്ക് പരസ്പരം മനസിലാക്കാൻ സാധിക്കുന്നുവെന്നും ദമ്പതികൾ കുട്ടിച്ചേർത്തു.

തങ്ങളുടെ ഈ രീതിയെ നിരവധി പേർ വിമർശിക്കുന്നുണ്ടെന്ന് ദമ്പതികൾ പറയുന്നു. അത്തരം വിമർശനങ്ങൾ കാര്യമാക്കുന്നില്ലെന്നും അസൂയ ഉള്ളതിനാലാണ് ഇങ്ങനെ പറയുന്നതെന്നും അവർ കൂട്ടിച്ചേർത്തു. 2011ലാണ് ബെല്ല മാന്താവാനിയും വാഗ്നർ ഒ ഫെറയും വിവാഹിതരായത്.

View this post on Instagram

A post shared by Vagner macedo (@oferaofc)