വീട്ടുവളപ്പിൽ പച്ചക്കറികളും പഴങ്ങളും നട്ടുവളർത്തുന്നത് അപൂർവ കാഴ്ചയായ കാലത്താണ് നാമിപ്പോൾ ജീവിക്കുന്നത്. തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ കൃഷിയിലേയ്ക്കിറങ്ങാൻ മിക്കവർക്കും കഴിയുന്നില്ല. അതിനാൽ തന്നെ അധികംപേരും കടകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ കടകളിൽ നിന്ന് വാങ്ങി കഴിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും എത്രത്തോളം മാരകമായ കീടനാശിനികളാണ് ഉള്ളതെന്ന് എത്രപേർക്കറിയാം. ഇവയിൽ ഏറ്റവും കൂടുതൽ രാസവസ്തുക്കൾ ഏതിലാണ് ഉപയോഗിക്കുന്നത് എന്നറിഞ്ഞാൽ നിങ്ങൾ അമ്പരക്കും.
നല്ല ചുവന്ന നിറത്തിലുള്ള, പുളിയും മധുരവും ഒരുപോലെയുള്ള സ്ട്രോബറിയിലാണ് ഏറ്റവും കൂടുതൽ കീടനാശിനി ഉപയോഗിക്കുന്നതെന്ന് എത്രപേർക്കറിയാം? അതിനാൽ തന്നെ കടകളിലിരിക്കുന്ന ഈ പഴം അതേപ്പടി കഴിക്കരുത്. നല്ലപോലെ കഴുകിയതിനുശേഷം മാത്രം സ്ട്രോബറി കഴിക്കാൻ ശ്രദ്ധിക്കണം.
പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ള ചീരയിലും അമിതമായി കീടനാശിനികൾ ഉപയോഗിക്കുന്നുണ്ട്. ചീരയില പെട്ടെന്ന് വാടി പോകാതിരിക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത്. നന്നായി കഴുകിയതിനുശേഷം മാത്രം പാകം ചെയ്യാൻ എടുക്കുക.
മുന്തിരിയുടെ തൊലിക്ക് കട്ടിയുള്ളതിനാൽ രാസവസ്തുക്കളെ ചെറുക്കാനാവുമെന്ന് തോന്നുമെങ്കിലും ഏറ്റവും കൂടുതൽ കീടനാശിനികൾ ഉപയോഗിക്കപ്പെടുന്ന പഴങ്ങളിൽ മുന്നിൽതന്നെ മുന്തിരിയുമുണ്ട്.
പീച്ച് പഴവും കീടനാശിനികളാൽ പൊതിഞ്ഞാണ് എത്തുന്നത്.
നല്ല മൃദുലമായ തൊലിയുള്ള പിയർ പഴങ്ങളിലും ധാരാളം രാസവസ്തുക്കൾ ഒളിഞ്ഞിരിപ്പുണ്ട്.
ധാരാളം പോഷകങ്ങളാൽ സമ്പന്നമായ ആപ്പിളിലും അമിതമായ അളവിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്.
ബെൽ പെപ്പർ അഥവാ ക്യാപ്സിക്കവും കീടനാശിനിയുടെ കാര്യത്തിൽ ശ്രദ്ധ നൽകേണ്ട ഒന്നാണ്.
ചെറി പഴങ്ങളും മരത്തിൽ നിന്നോ കടയിൽ നിന്നോ അതുപോലെ എടുത്ത് കഴിക്കരുത്. നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.