
ധനുഷ്, നാഗാർജുന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന കുബേര എന്ന ചിത്രത്തിന്റെ ഫസ്റ്ര് ലുക്ക് പോസ്റ്റർ പുറത്ത്. ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് ആകാംക്ഷ നൽകുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. നാഗാർജുന അവതരിപ്പിക്കുന്ന കഥാപാത്രത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടും.രശ്മിക മന്ദാന ആണ് നായിക.ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം: നികേത് ബൊമ്മി, പ്രൊഡക്ഷൻ ഡിസൈൻ: രാമകൃഷ്ണ സബ്ബാനി, മോണിക്ക നിഗോത്രേ. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ. എൽ .പി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറിൽ സുനിൽ നാരംഗും പുസ്കൂർ രാം മോഹൻ റാവുവും ചേർന്നാണ് നിർമ്മാണം.സൊണാലി നാരംഗ് ആണ് കുബേര അവതരിപ്പിക്കുന്നത്. പി.ആ|ർ. ഒ ശബരി