xd

.

25 വർഷത്തിനുശേഷം പ്രഭുദേവയും എ.ആർ. റഹ്മാനും

അജു വർഗീസും അർജുൻ അശോകനും തമിഴിലേക്ക്. പ്രഭുദേവയോടൊപ്പമാണ് അജു വർഗീസും അർജുൻ അശോകനും തമിഴിൽ എത്തുന്നത്. പ്രഭുദേവ, അജു വർഗീസ്, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നവാഗതനായ മനോജ് എൻ.എസ് സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ നിർമ്മാതാവും മനോജ് എൻ.എസ്. ആണ്. യോഗിബാബു ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന താരം. എ.ആർ. റഹ്‌മാനും പ്രഭുദേവയും 25 വർഷത്തിനുശേഷം ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. കാതലൻ, മിസ്റ്റർ റോമിയോ, മിൻസാരക്കനവ് എന്നീ ചിത്രങ്ങളിൽ ഈ കൂട്ടുകെട്ട് ഒരുമിച്ചിട്ടുണ്ട്. മേയിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. നൃത്തപശ്ചാത്തലമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് വിവരം. അതേസമയം കൈനിറയെ ചിത്രങ്ങളുമായി യാത്രയിലാണ് അജുവർഗീസും അർജുൻ അശോകനും. മമ്മൂട്ടി പ്രതിനായക വേഷത്തിൽ എത്തിയ ഭ്രമയുഗം ആണ് അർജുൻ അശോകൻ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. ചിത്രത്തിൽ അർജുൻഅശോകനാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന വർഷങ്ങൾക്കുശേഷമാണ് അജുവർഗീസിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.വിഷ്ണു ഭരതൻ സംവിധാനം ചെയ്ത ഫീനിക്സ് സിനിമയിൽ അജു വർഗീസിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.