f

കൊച്ചിയിൽ പുതിയ ഫ്ളാറ്റ് സ്വന്തമാക്കി മലയാളത്തിന്റെ പ്രിയതാരം പാർവതി തിരുവോത്ത്. 2460 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഫ്ളാറ്റിൽ മൂന്നു കിടപ്പുമുറികളാണ്. അഹാനാസ് ഡിസൈനറാണ് ഫ്ളാറ്റിന്റെ ഇന്റീരിയറും ലാൻഡ്‌സ്കേപ്പിംഗ് ഒരുക്കിയിരിക്കുന്നത്. ലാളിത്യമാണ് ഡിസൈന്റെ മുഖമുദ്ര. നാച്വറൽ ടോൺ നിറങ്ങൾക്ക് ഇന്റീരിയർ പ്രാധാന്യം നൽകുന്നു. ചാരനിറവും തവിട്ടുനിറവുമെല്ലാം ഇന്റീരിയറിൽ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നു. ഡിസൈനിൽ പ്രകൃതിയേയും ഇഴചേർത്തിരിക്കുന്നു. ഫലവൃക്ഷങ്ങളും മാവും പാഷൻ ഫ്രൂട്ടും ബാൽക്കണിയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. കണ്ടംപററി ഡിസൈനാണ്. കായലിലേക്കു മിഴിതുറക്കുന്ന ബാൽക്കണിയാണ് ആകർഷണീയത. അതേസമയം അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ ആണ് പാർവതി അവസാനമായി അഭിനയിച്ച ചിത്രം. സയനോര, നിത്യമേനോൻ, പദ്‌മപ്രിയ എന്നിവരും താരനിരയിലുണ്ടായിരുന്നു. സോണി ലിവിലൂടെയായിരുന്നു റിലീസ്.