c

പ്രേമലു സൂപ്പർഹിറ്റായതോടെ യുവതാരങ്ങളായ നസ്ളിന്റെയും മമിത ബൈജുവിന്റെയും പേരിൽ ഫാൻസ് അസോ. മമിത ബൈജുവിന്റെ പേരിൽ തുടങ്ങിയ ഫാൻസ് അസോസിയേഷന്റെ പോസ്റ്റർ ആണ് ശ്രദ്ധേയമാകുന്നത്. 'റീനുവിനെ വെല്ലുവിളിക്കാൻ വരുന്നവരോട്, നീയൊക്കെ ആദ്യം സോനയെ വെട്ടിക്ക്" എന്നിട്ട് അഞ്ജുവിനൊപ്പം എത്താൻ നോക്ക്, പിന്നെ അൽഫോൺസയെ തകർക്കുന്നത് സ്വപ്നം കാണ്, അതും കഴിഞ്ഞ് ഒരു മൂന്നാലു ജന്മം കഴിയുമ്പോൾ നീനുവിനെക്കുറിച്ച് ചിന്തിക്കാം. എന്നാണ് ഓൾ കേരള മമിത ഫാൻസ് അസോസിയേഷന്റെ പോസ്റ്ററിലെ വാചകം .മമിത ബൈജു അഭിനയിച്ച കഥാപാത്രങ്ങളുടെ പേര് കൊണ്ടാണ് വാചകം രൂപീകരിച്ചത് . മമിതയുടെ ചിത്രം പതിച്ചതാണ് പോസ്റ്റർ.ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു തെലുങ്കിന് പിന്നാലെ തമിഴിലും മികച്ച വിജയം നേടുകയാണ്.ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിച്ച പ്രേമലു 120 കോടി ആഗോള തലത്തിൽ നേടി കഴിഞ്ഞു.