
കലാമണ്ഡലം സത്യഭാമ ആർ എൽ വി രാമകൃഷ്ണനെതിരെ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. 'മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറമാണ്. എല്ലാം കൊണ്ടും കാല് അകത്തിവച്ച് കളിക്കുന്ന ഒരു കലാരൂപമാണ്. ഒരു പുരുഷൻ കാലും കവച്ചുവച്ച് കളിക്കുന്നത് പോലൊരു അരോചകം ഇല്ല. എന്റെ അഭിപ്രായത്തിൽ മോഹിനിയാട്ടം കളിക്കുന്ന ആൺകുട്ടികൾക്ക് സൗന്ദര്യം ഉണ്ടായിരിക്കണം. ആൺപിള്ളേരിൽ സൗന്ദര്യം ഉള്ളവർ ഇല്ലേ. ഇവനെ കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ല.'- എന്നായിരുന്നു പരാമർശം.
സംഭവം വിവാദമായതിന് പിന്നാലെ സത്യഭാമയെ പരിഹസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ട്രോളുകളും പ്രചരിച്ചു. ഇതുമായി ബന്ധപ്പെട്ട് വീഡിയോയുമായെത്തിയിരിക്കുകയാണ് വൃദ്ധി വിശാൽ.
ഒരാൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന രീതിയിലുള്ളതാണ് വീഡിയോ. 'ഞാൻ പാട്ടുപാടും നിങ്ങൾക്കത് അറിയാമോ? കറുപ്പിനഴക്..ഹ...തുഫൂ...ആഹാ വെളുപ്പിനഴക്. അടിപൊളി അടിപൊളി.' മാഡം മലയാള സിനിമ കാണാറുണ്ടോയെന്ന ചോദ്യത്തിന് വെളുത്തവരുടേത് മാത്രമെന്നാണ് മറുപടി.
ഡയലോഗിനൊപ്പം തന്നെ കുട്ടിയുടെ അഭിനയവും കലക്കി. മൂന്ന് ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്ന്.നിരവധി പേരാണ് കുട്ടിയുടെ അഭിനയത്തെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.