
വിവാഹം കഴിഞ്ഞുള്ള പ്രേമിന്റെ ആദ്യ പിറന്നാൾ ആഘോഷമാക്കുകയാണ് സ്വാസിക. മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചാണ് സ്വാസിക പ്രേമിന് ആശംസ നേരുന്നത്. എന്റെ ഹൃദയത്തിന്റെ രാജാവിന് എന്റെ സ്വപ്നങ്ങളുടെ മനുഷ്യന്, എന്റെ ജീവിതത്തിന്റെ പ്രണയത്തിന് ജന്മദിനാശംസകൾ എന്നാണ് സ്വാസിക കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയത്. മിനിസ്‌ക്രീൻ പ്രേക്ഷകരും സിനിമാ പ്രേക്ഷകരും ഒരേപോലെ ആഘോഷിച്ച വിവാഹമായിരുന്നു സ്വാസികയുടെയും പ്രേംജേക്കബിന്റെയും. സീരിയലിൽ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. വിവാഹശേഷം ഇരുവരും ഒരുമിച്ചുള്ള സന്തോഷ നിമിഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. കമൽ സംവിധാനം ചെയ്ത വിവേകാനന്ദൻ വൈറലാണ് സ്വാസികയുടേതായി അവസാനം റിലീസ് ചെയ്തത്.