
കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണ വില താഴേക്ക് നീങ്ങി. ഇന്നലെ പവൻ വില 80 രൂപ കുറഞ്ഞ് 49,000 രൂപയിലെത്തി. ഗ്രാമിന് വില പത്ത് രൂപ കുറഞ്ഞ് 6,125 രൂപയിലെത്തി. വ്യാഴാഴ്ച രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ച് കേരളത്തിൽ സ്വർണ വില പവന് 49,440 വരെ ഉയർന്ന് റെക്കാഡിട്ടിരുന്നു. എന്നാൽ പിന്നീട് നിക്ഷേപകർ സൃഷ്ടിച്ച വില്പന സമ്മർദ്ദത്തിൽ രണ്ട് ദിവസത്തിനിടെ സ്വർണ വില പവന് 440 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയിൽ സ്വർണ വില വെള്ളിയാഴ്ച ഔൺസിന് 2,150 ഡോളർ വരെ കുറഞ്ഞിരുന്നു.