stalin

ചെന്നൈ: രാഷ്ട്രീയത്തിൽ മതം കലർത്തിയതു പോലെ സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് സംഗീതജ്ഞൻ ടി.എം കൃഷ്ണയെ പിന്തുണച്ചുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്രാലിൻ. മദ്രാസ് സംഗീത അക്കാഡമിയുടെ സംഗീതകലാനിധി പുരസ്‌കാരം ടി.എം.കൃഷ്ണയ്ക്കു നൽകിയതിനു പിന്നാലെയുണ്ടായ വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുത്. പെരിയാറിന്റെ ആശയങ്ങളുടെ പേരിൽ കൃഷ്ണയെ എതിർക്കുന്നത് തെറ്റാണ്. കൃഷ്ണയ്ക്കും അക്കാഡമിക്കും അഭിനന്ദനം. അദ്ദേഹത്തിന്റെ പുരോഗമന കാഴ്ചപ്പാട് കൊണ്ട് എതിർക്കുന്നത് ഖേദകരമാണ്.

- സ്റ്റാലിൻ പറഞ്ഞു. കൃഷ്ണയ്ക്കെതിരായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈയും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്.

കൃഷ്ണയ്ക്ക് പു​ര​സ്‌​കാ​രം​ ​ന​ൽ​കു​ന്ന​തിലും അദ്ദേഹത്തെ അക്കാഡമി സമ്മേളനത്തിന്റെ അദ്ധ്യക്ഷനാക്കുന്നതിലും പ്രതിഷേധിച്ച് ​സം​ഗീ​ത​ജ്ഞ​രാ​യ​ ​ര​​​ഞ്ജി​​​നി​​​ ​​​-​​​ ​​​ഗാ​​​യ​​​ത്രി​​​ ​​​സ​​​ഹോ​​​ദ​​​രി​​​മാ​​​ർ​ രംഗത്തെത്തിയതോടെയാണ് വിവാദമായത്. ​ക​​​ർ​​​ണാ​​​ട​​​ക​​​ ​​​സം​​​ഗീ​​​ത​​​ ​​​ലോ​​​ക​​​ത്തി​​​ന് ​​​ടി.​​​എം​​​ ​​​കൃ​​​ഷ്ണ​​​ ​​​വ​​​ലി​​​യ​​​ ​​​നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ​​​ ​​​ഉ​​​ണ്ടാ​​​ക്കി​​​യെ​​​ന്നും​​​ ​​​ത്യാ​​​ഗ​​​രാ​​​ജ​​​ ​​​സ്വാ​​​മി​​​ക​​​ൾ,​​​ ​​​എം.​​​എ​​​സ് ​​​സു​​​ബ്ബ​​​ല​​​ക്ഷ്മി​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​ആ​​​ദ​​​ര​​​ണീ​​​യ​​​ ​​​പ്ര​​​തി​​​ഭ​​​ക​​​ളെ​​​ ​​​അ​​​പ​​​മാ​​​നി​​​ച്ചെ​​​ന്നു​​​മാ​​​ണ് ​​​ര​​​ഞ്ജി​​​നി​​​-​​​ഗാ​​​യ​​​ത്രി​​​മാ​​​ർ​​​ ​​​ആ​​​രോ​​​പി​​​ച്ച​​​ത്.​ ​സമ്മേളനത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.