p

ന്യൂഡൽഹി: രണ്ടു വർഷംവരെ തീരുമാനമെടുക്കാതെ കൈവശം വച്ചിരുന്ന ബില്ലുകളും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ രാഷ്ട്രപതിക്ക് ശുപാർശ ചെയ്തെന്ന് ഇന്നലെ കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിൽ ചൂണ്ടിക്കാട്ടി.ഇത്രയും കാലം വച്ചുതാമസിപ്പിച്ച കാര്യം പരാമർശിച്ചതുമില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ, ഭരണഘടനയുടെ 200-ാം വകുപ്പ് പ്രകാരം ബില്ലുകൾ റഫർ ചെയ്യാതിരുന്നത് സംബന്ധിച്ച് രാഷ്ട്രപതിക്ക് അന്വേഷണം നടത്താനാകുമായിരുന്നു.

ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക് വിട്ടതിന് പറഞ്ഞ കാരണങ്ങൾ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുമായുമായും ബന്ധപ്പെട്ടതല്ല. ഭരണഘടനയുടെ 213-ാം വകുപ്പ് പ്രകാരം രാഷ്‌ട്രപതിയുടെ സമ്മതമോ അനുമതിയോ ആവശ്യമായ സന്ദർഭങ്ങളുണ്ട്. അത്തരം സാഹചര്യങ്ങളിൽ മാത്രമെ നിയമസഭ പാസാക്കിയ ഏതെങ്കിലും ബില്ലിൽ രാഷ്ട്രപതിക്ക് ഇടപെടേണ്ടതുള്ളൂ. അപ്പോഴും കേന്ദ്ര മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചാണ് രാഷ്‌ട്രപതി പ്രവർത്തിക്കേണ്ടത്.

ഭരണഘടനാനുസൃതമായി സംസ്ഥാനത്തിന്റെ പരിധിക്കുള്ളിൽ വരുന്ന ബില്ലുകൾ കേന്ദ്ര മന്ത്രിസഭയുടെ ഉപദേശത്താൽ പ്രവർത്തിക്കുന്ന രാഷ്ട്രപതിക്ക് വിട്ട ഗവർണറുടെ നടപടി ഭരണഘടനയുടെ ഫെഡറൽ ഘടനയെ അട്ടിമറിക്കുന്നു. ഭരണഘടന സംസ്ഥാനത്തെ ഏൽപ്പിച്ചിരിക്കുന്ന മേഖലയിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റവുമാണ്.

ഗവർണർ പലപ്പോഴും മാദ്ധ്യമങ്ങൾക്ക് മുന്നിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പരസ്യമായ വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. ബില്ലുകൾ രാഷ്‌ട്രപതിക്ക് വിട്ടത് ഇതിന്റെ ഭാഗമാണെങ്കിൽ ഗവർണർ വഹിക്കുന്ന പദവിയോടും ഭരണഘടനാപരമായ ചുമതലകളോടും കാണിക്കുന്ന കടുത്ത അനീതിയാണ്. നിയമസഭയുടെ പ്രവർത്തനങ്ങളെ തടയുന്ന നടപടിയാണിത്

ആർട്ടിക്കിൾ 200-ലെ വ്യവസ്ഥ പ്രകാരം മണി ബിൽ ഒഴികെയുള്ള ബില്ലുകൾ വേഗം പാസാക്കുകയോ പുനഃപരിശോധനയ്‌ക്കായി തിരികെ നൽകുകയോ വേണം. നിയമസഭയുടെ ഭാഗമായ ഗവർണർ അതിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന നടപടി സ്വീകരിക്കുന്നു.

ഹ​ജ്ജ്:​ ​മെ​ഹ്റം​ ​ക്വാ​ട്ട​ ​പ്ര​ഖ്യാ​പി​ച്ചു

മ​ല​പ്പു​റം​:​ ​മെ​ഹ്റം​ ​ക്വാ​ട്ട​യി​ൽ​ ​ഇ​ന്ത്യ​യി​ലാ​കെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ച​ 714​ ​പേ​രി​ൽ​ ​സ്വീ​കാ​ര്യ​മാ​യ​ 698​ ​പേ​രി​ൽ​ ​നി​ന്നും​ 500​ ​പേ​രെ​ ​ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നും​ 60​ ​പേ​ർ​ക്കാ​ണ് ​അ​വ​സ​രം​ ​ല​ഭി​ച്ച​ത്.​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ ​ര​ണ്ട് ​ഗ​ഡു​ക്ക​ളും​ ​കൂ​ടി​ ​ഒ​രാ​ൾ​ക്ക് 2,51,800​ ​രൂ​പ​ ​വീ​തം​ ​ഓ​രോ​ ​ക​വ​ർ​ ​ന​മ്പ​രി​നും​ ​പ്ര​ത്യേ​കം​ ​ല​ഭി​ക്കു​ന്ന​ ​ബാ​ങ്ക് ​റ​ഫ​റ​ൻ​സ് ​ന​മ്പ​ർ​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​പേ​-​ഇ​ൻ​ ​സ്ലി​പ്പ് ​ഉ​പ​യോ​ഗി​ച്ച് ​സ്‌​റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​യോ​ ​യൂ​ണി​യ​ൻ​ ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​യോ​ ​ബ്രാ​ഞ്ചി​ൽ​ ​ഏ​പ്രി​ൽ​ ​അ​ഞ്ചി​ന​കം​ ​അ​ട​യ്ക്ക​ണം.​ ​പ​ണ​മ​ട​ച്ച​ ​പേ​-​ ​ഇ​ൻ​ ​സ്ലി​പ്പ്,​ ​ഒ​റി​ജി​ന​ൽ​ ​പാ​സ്‌​പോ​ർ​ട്ട്,​ ​നി​ശ്ചി​ത​ ​മാ​തൃ​ക​യി​ലു​ള്ള​ ​മെ​ഡി​ക്ക​ൽ​ ​സ്‌​ക്രീ​നിം​ഗ് ​ആ​ൻ​ഡ് ​ഫി​റ്റ്ന​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​ഹ​ജ്ജ് ​അ​പേ​ക്ഷാ​ ​ഫോം,​ ​മ​റ്റ് ​അ​നു​ബ​ന്ധ​ ​രേ​ഖ​ക​ൾ​ ​എ​ന്നി​വ​ ​ഏ​പ്രി​ൽ​ ​അ​ഞ്ചി​ന​കം​ ​ഹ​ജ്ജ് ​ക​മ്മി​റ്റി​ക്ക് ​സ​മ​ർ​പ്പി​ക്ക​ണം.​ ​അ​പേ​ക്ഷ​ക​രു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​ഹ​ജ്ജ് ​ക​മ്മി​റ്റി​യു​ടെ​ ​വെ​ബ്സൈ​റ്റി​ൽ.