sanju

ഐ.പി.എല്ലിൽ ഇന്നും രണ്ട് മത്സരങ്ങളുണ്ട്. വൈകിട്ട് 3.30ന് തുടങ്ങുന്ന ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസും ലക്‌നൗ സൂപ്പർ ജയ്ന്റ്‌സും തമ്മിൽ ഏറ്റുമുട്ടുമ്പേൾ 7.30ന് തുടങ്ങുന്ന രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസും മുംബയ് ഇന്ത്യൻസും തമ്മിൽ ഏറ്റുമുട്ടും.

സഞ്ജു ഇന്നിറങ്ങും

വലിയ പ്രതീക്ഷയോടെ രണ്ടാം കിരീടം തേടി മലായാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് ഐ.പി.എൽ 17-ാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി ഇന്ന് കളത്തിലിറങ്ങുന്നു. രാജസ്ഥാന്റെ തട്ടകമായ ജയ്പൂരിലെ സവായ് മാൻസിംഗ് സ്‌റ്റേഡിയത്തിലാണ് മത്സരം.

ടീം ന്യൂസ്

ബാറ്റിംഗിൽ സഞ്ജു സാംസൺ, ജോസ് ബട്ട്‌ലർ, യശ്വസി‌ജയ്‌സ്വാൾ,ഹെറ്റ്മേയർ, ധ്രുവ് ജുറൽഎന്നിവരാണ ് രാജസ്ഥാന്റെ കരുത്ത്, ട്രെൻഡ് ബൗൾട്ട് നയിക്കുന്ന പേസ് നിരയിൽ കരുത്തായി ബർഗർ, ആവേശ് ഖാൻ, സന്ദീപ് ശ‌ർമ്മ , നവദീപ് സെയ്നി, കുൽദീപ് സെൻ എന്നിവരാണുള്ളത്. ആർ.അശ്വിനും ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ യൂസ്‌വേന്ദ്ര ചഹൽ എന്നിവരുൾപ്പെട്ട സ്പിൻ ഡിപ്പാ‌ർട്ട്‌മെന്റും മികച്ചതാണ്. മികച്ചൊരു ഓൾറൗണ്ടറുടെ അഭാവമാണ് പ്രശ്നം.

മറുവശത്ത് രാഹുലിനൊപ്പം, ബധോനി, പൂരാൻ, ഡി കോക്ക്, ദേവ്‌ദത്ത് പടിക്കൽ, ഹൂഡ എന്നിവരാണ് പ്രധാന ബാറ്റർമാർ. സ്റ്റോയിനിസിനെപ്പോലെ മികച്ച ഓൾറൗണ്ടറുടെ സാന്നിധ്യം പ്ലസ് പോയിന്റാണ്. മൊഹ്‌സിൻ ഖാൻ, നവീൻ ഉൾ ഹഖ്, ഡേവിഡ് വില്ലി, ശഇവം മവി, രവി ബിഷ്ണോയി, അമിത് മിശ്ര, കെയ്ൽ മേയേഴ്സ് എന്നിവരുൾപ്പെട്ടതാണ് ബൗളിംഗ് ഡിപ്പാർട്ട് മെന്റ്.