congress

ചെന്നൈ: തമിഴ്നാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നു. സ്ഥാനാർത്ഥികളെ സംബന്ധിച്ച അനിശ്ചിതത്വമാണ് കാരണം. തമിഴ്നാട്ടിൽ ‘കേരള മോഡൽ’ നടപ്പാക്കി സിറ്റിംഗ് എം.പിമാരെ മത്സരിപ്പിക്കണമെന്നാണ് പി.സി.സി അദ്ധ്യക്ഷൻ കെ.സെൽവ പെരുന്തഗൈ അടക്കമുള്ള നേതാക്കളുടെ ആവശ്യം. എന്നാൽ ഹൈക്കമാൻഡിന് ഇതിനോട് താത്പര്യമില്ല. പുതുമുഖങ്ങളെ മത്സരിപ്പിക്കണമെന്നാണ് ഹൈക്കമാൻഡ് ആവശ്യം. ഇതിനാലാണ് പ്രഖ്യാപനം വൈകുന്നത്.

എത്രയും വേഗം തർക്കം പരിഹരിക്കാനാണ് കോൺഗ്രസ് നീക്കം. നാലു സീറ്റിലെങ്കിലും ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും. ഡി.എം.കെ മുന്നണിയുടെ ഭാഗമായി ഒൻപതു സീറ്റുകളിലാണ് തമിഴ്നാട്ടിൽ കോൺഗ്രസ് മത്സരിക്കുന്നത്. സഖ്യത്തിലെ ബാക്കി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. കോൺഗ്രസ് പട്ടിക വൈകുന്നതിൽ സഖ്യത്തിനുള്ളിൽ അസ്വാരസ്യമുണ്ട്.