
ദില്ലി: കോൺഗ്രസിൽ ചേർന്ന എം.പിയും മുൻ ബി.എസ്.പി നേതാവുമായിരുന്ന ഡാനിഷ് അലിക്ക് സീറ്റ് നൽകുന്നതിനെതിരെ കോൺഗ്രസ് പ്രാദേശിക നേതൃത്വം. അംരോഹ എം.പിയായ ഡാനിഷ്, എം.പിയെന്ന നിലയിൽ പരാജയമാണെന്നും അതിനാൽ സീറ്റ് നൽകരുതെന്നും അംരോഹയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആവശ്യപ്പെട്ടു. എ.ഐ.സി.സി ആസ്ഥാനത്തിനു മുമ്പിൽ പ്രതിഷേധിക്കുകയും ചെയ്തു. 20നാണ് ഡാനിഷ് അലി കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്തതിന് ബി.എസ്.പി ഡാനിഷ് അലിക്കെതിരെ നടപടിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹം കോൺഗ്രസിലേക്ക് എത്തിയത്.