rohini

പാട്ന: ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ രണ്ടു പെൺമക്കൾ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ലാലുവിന് വൃക്ക നൽകിയ മകൾ രോഹിണി ആചാര്യ ലാലുവിന്റെ തട്ടകമായിരുന്ന സാരൻ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകും. ലാലു കുടുംബത്തിൽ നിന്നു രാഷ്ട്രീയത്തിലിറങ്ങുന്ന ആറാമത്തെ അംഗമാണ് രോഹിണി. മൂത്ത മകളും രാജ്യസഭാംഗവുമായ മിസ ഭാരതി ഇക്കുറിയും പാടലിപുത്രയിൽ മത്സരിക്കും. കഴിഞ്ഞ രണ്ടു ലോക്‌സഭ തിരഞ്ഞെടുപ്പുകളിലും മിസ ഭാരതി പാടലിപുത്ര മണ്ഡലത്തിൽ പരാജയപ്പെട്ടിരുന്നു. ലാലുവിന്റെ പത്നിയും മുൻ മുഖ്യമന്ത്രിയുമായ റാബ്റി ദേവി നിലവിൽ ലെജിസ്‌ലേറ്റീവ് കൗൺസിൽ അംഗമാണ്. ലാലുവിന്റെ രണ്ടു ആൺമക്കളും നിയമസഭാംഗങ്ങളാണ്. പ്രതിപക്ഷ നേതാവ് തേജസ്വി യാദവും മുൻ മന്ത്രി തേജ് പ്രതാപ് യാദവും.