heavy-rain

തിരുവനന്തപുരം : ചൂടിന് ആശ്വാസം പകർന്ന് കേരളത്തിൽ വീണ്ടും മഴയെത്തുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം വരുംമണിക്കൂറുകളിൽ സംസ്ഥാനത്ത് എട്ടുജില്ലകളിൽ വേനൽമഴയ്ക്ക് സാദ്ധ്യതയുണ്ട്.

ഏഴു മണിയോടെയുള്ള അറിയിപ്പനുസരിച്ച് അടുത്ത മണിക്കൂറുകളിൽ കൊല്ലം,​ ആലപ്പുഴ,​ പത്തനംതിട്ട,​ കോട്ടയം,​ ഇടുക്കി,​ എറണാകുളം,​ കണ്ണൂർ,​ കാസർകോ‌ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.