astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2024 മാർച്ച് 24 1199 മീനം 11 ഞായറാഴ്ച.

(പുലർന്ന ശേഷം 7 മണി 33 മിനിറ്റ് 17 സെക്കന്റ് വരെ പൂരം നക്ഷത്രം ശേഷം ഉത്രം നക്ഷത്രം )


അശ്വതി: ജീവിത ചുറ്റുപാടുകളിൽ സന്തോഷപ്രദമായ സാഹചര്യം വർദ്ധിക്കും, ഇഷ്ട കാര്യങ്ങൾ അനായാസമായി സാധിച്ചെടുക്കും, ആത്മവിശ്വാസം വർദ്ധിക്കും, സാമ്പത്തിക രംഗം പുഷ്ടി പ്രാപിക്കും.

ഭരണി: സാഹിത്യകാരൻമാർക്ക് പുതിയ അവസരങ്ങൾ, ദാമ്പത്യ വിഷയങ്ങളിൽ പൊതുവേ സുഖം. നൂതന കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യും, സൽകർമ്മങ്ങൾ അനുഷ്ഠിക്കും, ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

കാർത്തിക: ധനപരമായ കാര്യങ്ങളിൽ നേട്ടം, ആരോഗ്യസ്ഥിതി മെച്ചപ്പെടും, അവസരത്തിനൊത്ത് പെരുമാറാൻ സാധിക്കും. സഹപ്രവർത്തകരുടെ സഹകരണം ഉണ്ടാകും, വിദ്യാഭ്യാസ പുരോഗതി കൈവരിക്കാൻ സാധിക്കും.

രോഹിണി: ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും, സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കും, മുൻ കാലങ്ങളിൽ ചെയ്ത സൽകർമ്മങ്ങൾ ഗുണം ചെയ്യും, കഠിന പരിശ്രമം നടത്തി വിജയം നേടും, ജനശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയിൽ പ്രവർത്തിക്കും.

മകയിരം: പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും,ആരോഗ്യപരമായി നല്ല സമയം, വിവാഹാദി കാര്യങ്ങളുടെ തടസ്സങ്ങൾ നീങ്ങും, അനുകൂലമായ രീതിയിൽ തൊഴിൽ മാറ്റം, അന്യരെ ഉപദേശിച്ചു നന്നാക്കാൻ സാധിക്കും.

തിരുവാതിര: സൽകീർത്തിക്ക് കോട്ടം തട്ടും, തസ്‌കര ഭയം ഉണ്ടാകും,കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പ്രകടിപ്പിക്കേണ്ടി വരും, സാമ്പത്തികപരമായി ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടും, യാത്രകൾ മാറ്റി വയ്ക്കുക.

പുണർതം: കുടുംബത്തിൽ സമാധാനം കളിയാടും, ലളിതകലകളിൽ താൽപ്പര്യം പ്രകടിപ്പിക്കും, സാഹിത്യകാരന്മാരുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ സാദ്ധ്യത കൂടുതലാകും, കലാരംഗത്ത് പുതിയ അവസരങ്ങളും സാധ്യതകളും.

പൂയം: ധനപരമായ കാര്യങ്ങളിൽ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടും, അപവാദങ്ങളിൽ പെടാതെ നോക്കണം. ഈശ്വരാനുഗ്രഹം വർദ്ധിപ്പിക്കാൻ ശ്രമിക്കണം, രേഖകളും മറ്റും ഒപ്പിടുന്നത് മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കുക.

ആയില്യം: യാത്രകളിൽ അപകട സാദ്ധ്യത, ധനനഷ്ടം, അശുഭ കർമ്മങ്ങളിൽ പങ്കെടുക്കേണ്ടി വരും, ക്രയവിക്രയങ്ങളിൽ നഷ്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്, പൂർവ്വകാല സുഹൃത്തിനെ കാണാൻ സാധിക്കും, ജനപിന്തുണ നഷ്ടപ്പെടും.

മകം: ബുദ്ധിപരമായി പ്രവർത്തിച്ചാൽ മദ്ധ്യാഹ്ന ശേഷം ധന നേട്ടം. സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം, ആത്മവിശ്വാസം പ്രകടിപ്പിക്കും, സധൈര്യം പ്രശ്നങ്ങളെ നേരിട്ട് മുന്നോട്ട് പോവുക, നഷ്ടസാദ്ധ്യതകളെ മുൻകൂട്ടി കണ്ട് പെരുമാറണം.

പൂരം: കടബാദ്ധ്യതകൾ കുറയും, സ്ത്രീകൾ മുഖേനെ നേട്ടം, സുഹൃദ്ബന്ധങ്ങൾക്ക് പ്രാമുഖ്യം കൊടുക്കും, കുടുംബ ബന്ധങ്ങൾ കൂടുതൽ ശക്തമാകും, സഹപ്രവർത്തകർ കൂടുതൽ ആത്മാർത്ഥമായി പെരുമാറും, വിവാഹ ആലോചനകൾ വരും.

ഉത്രം: വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം, സഹോദര ഗുണം, സ്വന്തമായി തൊഴിലോ ബിസിനസ്സോ ചെയ്യുന്നവർക്ക് നേട്ടങ്ങൾ, ഉന്നതരുടെ സഹായ സഹകരണങ്ങൾ തുടർന്നും ലഭിക്കും, സർക്കാർ തലത്തിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും.

അത്തം: അനുകൂലമായ രീതിയിൽ ജോലിയിൽ മാറ്റം, പരസഹായത്താൽ സുഖാനുഭവങ്ങൾ, പൂർവ്വിക സ്വത്ത് അനുഭവത്തിൽ വരും, ശുഭാപ്തി വിശ്വാസം വർദ്ധിക്കും, സ്ത്രീകൾ കാരണം ഗുണകരമായ അനുഭവങ്ങൾ ലഭിക്കും, മറ്റുള്ളവരെ സഹായിക്കാൻ അവസരങ്ങൾ ലഭിക്കും.

ചിത്തിര: ഭാഗ്യ സാഹചര്യങ്ങൾ തനിയെ വന്നു ചേരും, സൂക്ഷ്‌മദൃഷ്ടി, സ്ത്രീ ഗുണം, ബന്ധുക്കൾ മൂലം പുതിയ അവസരങ്ങളും സാധ്യതകളും ലഭിക്കും, സർക്കാർ ഇടപെടലുകൾ കൊണ്ട് നേട്ടങ്ങൾ കൈവരിക്കും, കടമകൾ നിറവേറ്റാൻ വേണ്ടത്ര ഉത്സാഹം കാണിക്കും.

ചോതി: ഉന്നത സ്ഥാന ലഭ്യത, ചെലവു വർദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും, കൂടുതൽ അദ്ധ്വാനിക്കുന്നതിനാൽ വരവ് വർദ്ധിപ്പിക്കാൻ സാധിക്കും, അശരണരെ സഹായിക്കും, ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

വിശാഖം: കുടുംബത്തിൽ അസ്വസ്ഥതകൾ പടരാതിരിക്കാൻ ശ്രദ്ധിക്കണം, പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം നിയന്ത്രിക്കണം, കൂട്ട് കെട്ടുകൾ പ്രയോജനം ചെയ്യും, വ്യവഹാരങ്ങളിൽ ഒരു പുതിയ വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് വിജയം നേടാൻ സാധിക്കുന്നതാണ്.

അനിഴം: ബന്ധുദോഷം, ദാമ്പത്യ സുഖക്കുറവ്, സഹോദരരുമായി കലഹം, പ്രിയപ്പെട്ടവരുടെ മംഗള കർമ്മത്തിൽ പങ്കെടുക്കും, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ല, അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കണം.

കേട്ട: പ്രേമകാര്യങ്ങളിൽ സമാധാനക്കുറവ്, ആരോഗ്യ പ്രശ്‌നങ്ങൾ വഷളാകും, സാമ്പത്തിക ഇടപാടുകളിൽ വളരെ ശ്രദ്ധ പ്രകടിപ്പിക്കണം, മാറ്റങ്ങൾക്ക് വഴങ്ങേണ്ടി വരും, സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ അനുകൂലമായ സാഹചര്യങ്ങൾ സംജാതമാകും.

മൂലം: എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, ജീവിതം സ്ത്രീകളാൽ നിയന്ത്രിക്കപ്പെടും, സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കും, പഠനരംഗത്ത് നേട്ടങ്ങൾ കൈവരിക്കും, പൂർത്തിയാക്കാൻ സാധിക്കാതെ പോയ സംഗതികൾ പൂർത്തീകരിക്കാൻ സാധിക്കും.

പൂരാടം: ക്ഷമയില്ലായ്മ കാരണം പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും, ചെലവുകൾ നിയന്ത്രിക്കണം, വ്യാപാര മേഖല വിപുലീകരിക്കാൻ അനുകൂലമായ സമയം,, അഭിമാനകരമായ സംഗതികൾ നടക്കും, മറ്റുള്ളവരുടെ തെറ്റിദ്ധാരണകൾ മാറും.

ഉത്രാടം: ശിക്ഷണനടപടികൾക്ക് വിധേയനാകും, വ്യവഹാരങ്ങളിൽ പരാജയ ഭീതി, ഈശ്വരാധീനക്കുറവ് അനുഭപ്പെടും, വിപരീത സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടാൻ ശ്രമിക്കണം, ശത്രു ദോഷം, അശുഭകരമായ വാർത്തകൾ ശ്രവിക്കും.

തിരുവോണം: എല്ലാ പ്രവർത്തനങ്ങളും മാറ്റി വയ്ക്കുക,അപായഭീതി, ധനനഷ്ടം, സുഖഭോഗങ്ങൾക്ക് ഉള്ള ആസക്തി വർദ്ധിക്കും, സർക്കാറിൽ നിന്നും പ്രതികൂല നടപടികൾ നേരിടേണ്ടി വരും, വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടും.

അവിട്ടം: കലഹങ്ങൾ ഉണ്ടാകാതെ നോക്കണം, ശത്രുക്കളിൽ നിന്നും ആപത്ത് വരാം, തൊഴിൽ രംഗത്ത് അപവാദം. മത്സരങ്ങളിൽ പരാജയം, സന്താനങ്ങളുടെ കാര്യത്തിൽ പ്രയാസങ്ങൾ, വീട് വിട്ട് നിൽക്കേണ്ടി വരും, പ്രതീക്ഷകൾ അസ്ഥാനത്താകും, പൊതുരംഗത്ത് അഭിമാന ക്ഷതം.

ചതയം: ധനനേട്ടത്തിന് വേണ്ടി ചെയ്യുന്ന സംഗതികൾ പിന്നീട് പ്രയാസങ്ങൾക്ക് കാരണമാകും, അവസരങ്ങൾ നഷ്ടപ്പെടും, വ്യാപാര മേഖലയിൽ തടസ്സങ്ങൾ, കുടുംബത്തിന്റെ ശ്രേയസിനായി കൂടുതൽ പരിശ്രമങ്ങൾ നടത്തേണ്ടി വരും, എല്ലാ രംഗങ്ങളിലും അനുഭവസ്ഥരുടെ ഉപദേശം തേടുക.

പൂരുരുട്ടാതി: പ്രസ്സന്നതയോടെ കാര്യങ്ങളെ നേരിടും, വായനാശീലം വർദ്ധിക്കും,സ്ത്രീകൾക്ക് ആഡംബര വസ്തുക്കളുടെ ലഭ്യത, ജനപ്രീതി നേടും, കുടുംബാംഗങ്ങളിലുള്ള വിശ്വാസം വർദ്ധിക്കും, വിശിഷ്ട വ്യക്തികളും ആയി സഹകരിക്കാൻ സന്ദർഭങ്ങൾ വരികയും ചെയ്യും.

ഉത്രട്ടാതി: തൊഴിൽ രംഗത്ത് വലിയ നേട്ടങ്ങൾക്ക് സാദ്ധ്യത, സാബത്തീക നേട്ടത്തിന് വഴിയുണ്ടാകും, സാമ്പത്തിക ഭദ്രത കൈവരിക്കും, അങ്കലാപ്പിൽ ആയിരുന്ന സംഗതികളിൽ സമാധാന പൂർവ്വമായ തീരുമാനങ്ങൾ ഉണ്ടാകും, ഉദ്യോഗാർഥികൾക്ക് അനുകൂലമായ സമയമാണ്.

രേവതി: ശത്രുക്കളുടെ ഉപദ്രവം കുറയും. എല്ലാരംഗത്തും അഭിവൃദ്ധി,കുടുംബ സ്സുഖം,സഹോദര സഹായം, പരമ്പരാഗത തൊഴിൽ രംഗത്ത് അവസരങ്ങൾ ലഭിക്കും, കുടുംബ സ്വത്തിന്റെ പേരിൽ തീരുമാനങ്ങൾ കൈവരിക്കും, നൂതന ആശയങ്ങൾ നടപ്പാക്കാൻ കഴിയും.