germany-and-india

ന്യൂഡൽഹി: കേജ്‌രിവാളിന്റെ അറസ്റ്റിൽ ജുഡിഷ്യറിയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും അടിസ്ഥാന ജനാധിപത്യ തത്വങ്ങളും പാലിക്കണമെന്ന ജർമ്മൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അഭിപ്രായം കേന്ദ്രസർക്കാരിനെ വെട്ടിലാക്കി. കേജ്‌രിവാളിന് നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകേണ്ടത് നിയമവാഴ്‌ചയിൽ പ്രധാനമാണെന്നും ജർമ്മൻ വിദേശകാര്യ വക്താവ് പറഞ്ഞു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ജർമ്മൻ എംബസിയുടെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ജോർജ്ജ് എൻസ്‌വീലറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. ജർമ്മൻ പരാമർശം ഇന്ത്യയുടെ ജുഡിഷ്യൽ പ്രക്രിയയിൽ ഇടപെടുന്നതും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.