kol

കൊൽക്കത്ത: അവാസന പന്ത് വരെ ആവേശം നിറഞ്ഞു നിന്ന ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ സൺറൈസേഴ്‌സിനെതിരെ 4 റൺസിന്റെ നാടകീയ ജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത വെറും 25 പന്തിൽ 3 ഫോറും 7 സിക്സും ഉൾപ്പെടെ പുറത്താകാതെ 64 റൺസ് നേടിയ ആന്ദ്രേ റസ്സലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. മറുപടിക്കിറങ്ങിയ സൺറൈസേഴ്സിനായി 29 പന്തിൽ 8 സിക്സുൾപ്പെടെ 68 റൺസ് നേടിയ ക്ലാസ്സൻ പൊരുതി നോക്കിയെങ്കിലും 7 വിക്കറ്റ് നഷ്ടത്തിൽ 204ൽ അവരുടെ വെല്ലുവിളി അവസാനിച്ചു. ഒടുവിൽ 18 പന്തിൽ 60 റൺസായിരുന്നു സൺറൈസേഴ്സിന് ജയിക്കാൻ വേണ്ടിയിരുന്നത്. ക്ലാസ്സനും ഷഹബാസ് അഹമ്മദും കൂടെ (5പന്തിൽ 16) വരുൺ ചക്രവർത്തി എറിഞ്ഞ 18-ാം ഓവറിൽ 21ഉം ഏറ്റവും വിലയേറിയ താരം മിച്ചൽ സ്റ്റാർ‌ക്ക് എറിഞ്ഞ 19-ാം ഓവറിൽ 4 സിക്സ് ഉൾപ്പെടെ 26ഉം റൺസും നേടിയതോടെ അവസാന ഓവറിൽ ഹൈദരാബാദിന് ജയിക്കാൻ13റൺസ് മതിയെന്ന നിലയിലായി. അവസാനഓവർ എറിഞ്ഞ ഹർഷിത് റാണയെ ആദ്യപന്തിൽ ഷഹബാസ് സിക്സ് അടിച്ചെങ്കിലും മൂന്നാം പന്തിൽ ഷഹബാസിനേയും അഞ്ചാംപന്തിൽ ക്ലാസ്സനെയും പുറത്താക്കി ഹർഷിത് കളി കൊൽക്കത്തയ്ക്ക് അനുകൂലമാക്കുകയായിരുന്നു. അവസാന പന്തിൽ ജയിക്കാൻ 4 റൺസ് വേണമായിരുന്നു. എന്നാൽ ഹൈദരാബാദ് ക്യാപ്ടൻ പാറ്റ് കമ്മിൻസിനെ ലീവ് ചെയ്യിപ്പിച്ച് ഹർഷിത് കൊൽക്കത്തയ്ക്ക് വിജയം സമ്മാനിച്ചു. ഹർഷിത് 3 വിക്കറ്റ് വീഴ്ത്തി. ബൗളിംഗിലും തിളങ്ങിയ റസ്സൽ 2 വിക്കറ്റും നേടി.

നേരത്തേ ഒരുഘട്ടത്തിൽ 119/6എന്ന നിലയിൽ തകർന്ന കൊൽക്കത്തയെ 200 കടത്തിയത് അവസാന ഓവറുകളിൽ അടിച്ചു തകർത്ത റസ്സലാണ്.20പന്തിൽ 50 തികച്ച റസ്സൽ ഐ.പി.എല്ലിൽ 200 സിക്സ് എന്ന േനട്ടവും സ്വന്തമാക്കി. . 40 പന്തിൽ 50 റൺസ് നേടിയ ഓപ്പണർ ഫിൽ സാൾട്ട്,​ രമണദീപ് സിംഗ് (35)​ എന്നിവരും തിളങ്ങി. ഹൈദരാബാദിനായി ടി. നടരാജൻ മൂന്നും മായങ്ക് മാർക്കണ്ഡേ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. വവിക്സ