dd
പ്രതികളായ മുഹമ്മദ് നിജാസും മുഹമ്മദ് സമീറും

ആ​ലു​വ​:​ ​ഓ​ൺ​ലൈ​ൻ​ ​ട്രേ​ഡിം​ഗി​ലൂ​ടെ​ ​ല​ക്ഷ​ങ്ങ​ൾ​ ​ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്ന് ​വി​ശ്വ​സി​പ്പി​ച്ച് ​വ​ൻ​തു​ക​ ​ത​ട്ടി​യ​ ​കേ​സി​ൽ​ ​ര​ണ്ട് ​യു​വാ​ക്ക​ളെ​ ​അ​റ​സ്റ്റു​ചെ​യ്തു.​ ​തൃ​പ്ര​യാ​ർ​ ​കെ.​കെ.​ ​കോം​പ്ല​ക്‌​സി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​തോ​പ്പും​പ​ടി​ ​പ​ന​യ​പ്പി​ള്ളി​ ​മൂ​ൺ​പീ​സി​ൽ​ ​മു​ഹ​മ്മ​ദ് ​നി​ജാ​സ് ​(25​),​ ​വ​ല​പ്പാ​ട് ​നാ​ട്ടി​ക​ ​പൊ​ന്തേ​ര​വ​ള​പ്പി​ൽ​ ​മു​ഹ​മ്മ​ദ് ​സ​മീ​ർ​ ​(34​)​ ​എ​ന്നി​വ​രെ​യാ​ണ് ​എ​റ​ണാ​കു​ളം​ ​റൂ​റ​ൽ​ ​ജി​ല്ലാ​ ​സൈ​ബ​ർ​ ​ടീം​ ​പി​ടി​കൂ​ടി​യ​ത്.


ആ​ലു​വ​ ​ചൂ​ണ്ടി​ ​സ്വ​ദേ​ശി​യി​ൽ​നി​ന്ന് 33.5​ ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​യാ​ണ് ​പി​ടി​യി​ലാ​യ​വ​ർ​ ​ക​ണ്ണി​ക​ളാ​യി​ട്ടു​ള്ള​ ​വ​ൻ​സം​ഘം​ ​ത​ട്ടി​യെ​ടു​ത്ത​ത്.​ ​അ​ഞ്ച് ​ഇ​ട​പാ​ടു​ക​ളി​ലൂ​ടെ​യാ​ണ് ​ഇ​യാ​ൾ​ ​തു​ക​ ​നി​ക്ഷേ​പി​ച്ച​ത്.​ ​ആ​ദ്യ​ഗ​ഡു​ ​നി​ക്ഷേ​പി​ച്ച​പ്പോ​ൾ​ ​ലാ​ഭ​വി​ഹി​ത​മെ​ന്ന് ​പ​റ​ഞ്ഞ് 5000​ ​രൂ​പ​ ​ന​ൽ​കി.


ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​ബ്ലോ​ക്ക് ​ട്രേ​ഡിം​ഗ് ​അ​ക്കാ​ഡ​മി​ ​എ​ന്ന​ ​ലി​ങ്കി​ലൂ​ടെ​ 200​ലേ​റെ​ ​അം​ഗ​ങ്ങ​ളു​ള്ള​ ​വാ​ട്‌​സാ​പ്പ് ​ഗ്രൂ​പ്പി​ൽ​ ​ചേ​‌​ർ​ക്കു​ക​യും​ ​ക​മ്പ​നി​ക​ളു​ടെ​ ​ഷെ​യ​ർ​ ​വാ​ങ്ങി​ക്കു​ന്ന​തി​ന് ​നി​ർ​ദ്ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.​ ​എ​ല്ലാ​ ​ദി​വ​സ​വും​ 350​ ​ശ​ത​മാ​നം​ ​ലാ​ഭ​മാ​ണ് ​വാ​ഗ്‌ദാ​നം​ ​ചെ​യ്തി​രു​ന്ന​ത്.​ ​അ​തി​നു​ശേ​ഷം​ ​ബാ​ങ്കി​ന്റെ​യും​ ​വ്യ​ക്തി​ഗ​ത​ ​വി​വ​ര​ങ്ങ​ളും​ ​അ​യ​ക്കു​ന്ന​തി​ന് ​ലി​ങ്കും​ ​ന​ൽ​കി.​ ​ക​മ്പ​നി​യു​ടെ​ ​പേ​രി​ലു​ള്ള​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​അ​ക്കൗ​ണ്ടും​ ​അ​തി​ൽ​ ​അ​യ​യ്ക്കു​ന്ന​ ​തു​ക​യും​ ​ലാ​ഭ​വും​ ​രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​പ​ണം​ ​നി​ക്ഷേ​പി​ക്കു​ന്ന​തി​ന് ​വ്യ​ത്യ​സ്ത​ ​അ​ക്കൗ​ണ്ടു​ക​ളാ​ണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​അ​തി​ലേ​ക്കാ​ണ് ​അ​ഞ്ചു​ ​പ്രാ​വ​ശ്യ​മാ​യി​ ​ചൂ​ണ്ടി​ ​സ്വ​ദേ​ശി​ ​തു​ക​ ​ന​ൽ​കി​യ​ത്.​ ​വ​ൻ​തു​ക​ ​ലാ​ഭം​ ​ന​ൽ​കു​മെ​ന്നു​ ​പ​റ​ഞ്ഞ് ​വീ​ണ്ടും​ ​തു​ക​ ​നി​ക്ഷേ​പി​ക്കാ​ൻ​ ​നി​ർ​ബ​ന്ധി​ച്ച​പ്പോ​ഴാ​ണ് ​ത​ട്ടി​പ്പ് ​ബോ​ദ്ധ്യ​മാ​യ​ത്.​

​നി​ക്ഷേ​പി​ച്ച​ ​ല​ക്ഷ​ങ്ങ​ളും​ ​സം​ഘം​ ​പ​റ​ഞ്ഞ​ ​ലാ​ഭ​വും​ ​തി​രി​കെ​യെ​ടു​ക്കാ​ൻ​ ​ക​ഴി​യാ​താ​യ​തോ​ടെ​ ​റൂ​റ​ൽ​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ഡോ.​ ​വൈ​ഭ​വ് ​സ​ക്‌​സേ​ന​യ്ക്ക് ​പ​രാ​തി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​ഇ​തേ​ ​തു​ട​ർ​ന്ന് ​സൈ​ബ​ർ​ ​ടീം​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​ര​ണ്ടു​പേ​രെ​ ​പി​ടി​കൂ​ടി​യ​ത്.