goku

കോഴിക്കോട്: ഐലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോകുലം കേരളാ എഫ്.സി എകപക്ഷീയമായ 2 ഗോളുകൾക്ക് ഡൽഹി എഫ്.സിയോട് തോറ്റു. ഗോകുലത്തിന്റെ തട്ടകമായ കോഴിക്കോട് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെർജിയോ ബർബോസ ഡ സിൽവ ജൂനിയർ നേടിയ ഇരട്ടഗോളുകളാണ് ഡൽഹിക്ക് ജയമൊരുക്കിയത്. ഗോൾ രഹിതമായ ആദ്യപകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിൽ 59,​87 മിനിട്ടുകളിലാണ് സെർജിയോ ഗോകുലത്തിന്റെ വലകുലുക്കിയത്. 39-ാം മിനിട്ടിൽ മഷൂർ ഷെരീഫ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്ത് പേരുമായി കളിക്കേണ്ടി വന്നത് ഗോകുലത്തിന് തിരിച്ചടിയായി. തോൽവിയോടെ ഗോകുലം അഞ്ചാം സ്ഥാനത്തേക്കിറങ്ങി. ഡൽഹി ഏഴാം സ്ഥാനത്തേക്കുയർന്നു.