bjp

ന്യൂഡൽഹി: മദ്യനയത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്നിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി. ഇ.ഡി അന്വേഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. പഞ്ചാബ് സർക്കാരിന്റെ മദ്യനയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനും ഇ.ഡിയും പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് ബി.ജെ.പി അദ്ധ്യക്ഷൻ സുനിൽ ജാഖറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി നൽകിയത്. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.