
നിക്ഷേപതുക എത്ര ചെറുതോ വലുതോ ആയിക്കോട്ടേ. അവയിൽ നിന്നും മികച്ച ലാഭം നേടുന്ന പദ്ധതികളെക്കുറിച്ച് ഇപ്പോഴും പലർക്കും അറിയണമെന്നില്ല. നിക്ഷേപകർക്ക് കൂടുതൽ ലാഭം നേടി തരാൻ സഹായിക്കുന്ന നിരവധി പദ്ധതികളാണ് തപാൽ വകുപ്പിലുളളത്. അവ കൃത്യമായി അറിഞ്ഞ് നിക്ഷേപങ്ങൾ നടത്തുമ്പോഴാണ് കൂടുതൽ ലാഭം നേടാൻ സാധിക്കുന്നത്. അങ്ങനെയുളള ഒരു പദ്ധതിയെക്കുറിച്ചറിയാം.
എന്താണ് നാഷണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് പദ്ധതി
ഇതൊരു സ്ഥിരനിക്ഷേപ പദ്ധതിയാണ്. നിക്ഷേപകർക്ക് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് എന്നീ വർഷങ്ങളിലായി പണം നിക്ഷേപിക്കാവുന്നതാണ്. പദ്ധതിയിൽ നിക്ഷേപിക്കേണ്ട പരമാവധി ചെറിയ തുക ആയിരം രൂപയാണ്. തുടർന്ന് നൂറിന്റെ ഗുണിതങ്ങളായി പ്രതിമാസം നിക്ഷേപം നടത്താവുന്നതാണ്. എത്ര വലിയ തുക വേണമെങ്കിലും പദ്ധതിയിൽ നിക്ഷേപിക്കാം.
പലിശ നിരക്ക്
ഒരു വർഷത്തെ സ്ഥിരനിക്ഷേപത്തിന് 6.9ശതമാനം പലിശയും രണ്ട് വർഷത്തെ നിക്ഷേപത്തിന് ഏഴ് ശതമാനം പലിശയും മൂന്ന് വർഷത്തെ നിക്ഷേപത്തിന് 7.1ശതമാനം പലിശയും അഞ്ച് വർഷത്തെ നിക്ഷേപത്തിന് 7.5 ശതമാനം പലിശയും പദ്ധതിയിലൂടെ ലഭിക്കും. പലിശ പ്രതിവർഷത്തിലോ അല്ലെങ്കിൽ മൂന്ന് മാസത്തിനിടയിൽ നാല് തവണകളായോ നിക്ഷേപകന് ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 30സി പ്രകാരം അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് കൂടുതൽ നികുതി ആനുകൂല്യങ്ങളും ലഭിക്കും.
ഉദാഹരണത്തിന് നിങ്ങൾ ഒരു വർഷത്തേക്ക് പത്ത് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമാണ് നടത്തുന്നതെങ്കിൽ പലിശയിനത്തിൽ മാത്രം 70,806 രൂപ ലഭിക്കും. അങ്ങനെ നിക്ഷേപകന് ഒരു വർഷം കൊണ്ട് 10,70806 രൂപ ലഭിക്കും. രണ്ട് വർഷത്തേക്ക് പത്ത് ലക്ഷം രൂപയാണ് നിങ്ങൾ പദ്ധതിയിൽ നിക്ഷേപിക്കുന്നതെങ്കിൽ പലിശയായി മാത്രം 148,882 രൂപയും അങ്ങനെ ആകെ 11,488,82കിട്ടും. മൂന്ന് വർഷത്തേക്കാണ് പത്ത് ലക്ഷം രൂപ നിക്ഷേപിക്കുന്നതെങ്കിൽ 235,075 അങ്ങനെ ആതെ 12,35,075 രൂപ കിട്ടും. പത്ത് ലക്ഷം രൂപ അഞ്ച് വർഷത്തേക്കാണ് നിക്ഷേപിക്കുന്നതെങ്കിൽ പലിശയിനത്തിൽ മാത്രം 449,948 രൂപയും ആകെ 14,499,48 രൂപ കിട്ടും.
ആർക്കൊക്കെ പദ്ധതിയിൽ ചേരാം
പ്രായപൂർത്തിയായവർക്ക് ഒറ്റയ്ക്കോ മൂന്ന് പേരായോ പദ്ധതിയിൽ ചേരാം. പത്ത് വയസിൽ താഴെ പ്രായമുളള കുട്ടികൾക്കായി രക്ഷിതാക്കൾക്കും പദ്ധതിയിൽ ചേരാം.