
കുമളി: എക്‌സൈസ് ചെക്പോസ്റ്റിൽ നടന്ന പരിശോധനയിൽ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന 1.2 കിലോ കഞ്ചാവ് പിടികൂടി. ഇടുക്കി അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ കെ. കാർത്തികേയന്റെ സാന്നിധ്യത്തിൽ പീരുമേട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.കെ. പ്രസാദും പാർട്ടിയും നടത്തിയ പരിശോധനയിലാണ് ഉണക്ക കഞ്ചാവ് പിടികൂടിയത്. തമിഴ്നാട്ടിലെ തേനി ജില്ലയിൽ ഉത്തമപാളയം താലൂക്കിൽ അമ്മപട്ടി വില്ലേജിൽ മാന്തക്കുളം സൗത്ത് കരയിൽ മുരുകൻ (70) എന്നയാളെയാണ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ചെക്പോസ്റ്റിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ജയൻ പി. ജോൺ, ബിജു പി.എ, സിവിൽ എക്‌സൈസ് ഓഫീസർമാരായ നദീർ കെ. ഷംസ്, ജോസ് പി, മുകേഷ് ആർ, അജേഷ് കുമാർ കെ.എൻ, ഡ്രൈവർ സുമേഷ് പി.എസ് എന്നിവർ പങ്കെടുത്തു. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കും.