rana

കൊൽക്കത്ത : കഴിഞ്ഞ ദിവസം നടന്ന ഐ.പി.എൽ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റർ മായാങ്ക് അഗർവാളിനെ പുറത്താക്കിയശേഷം ഫ്ളയിംഗ് കിസ് നൽകി യാത്രയാക്കിയ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ബൗളർ ഹർഷിത് റാണയ്ക്ക് ഐ,പി.എൽ അച്ചടക്കസമിതി മാച്ച് ഫീയു‌ടെ 60 ശതമാനം പിഴ ശിക്ഷ വിധിച്ചു. മത്സരത്തിൽ കൊൽക്കത്ത നാലുറൺസിന് ജയിച്ചിരുന്നു. 208 റൺസ് ചേസ് ചെയ്യാനിറങ്ങിയ സൺറൈസേഴ്സിന്റെ ആദ്യ വിക്കറ്റായിരുന്നു മയാങ്കിന്റേത്. മത്സരത്തിൽ നാലോവറിൽ 33 റൺസ് വഴങ്ങി റാണ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. സൺറൈസേഴ്സിന് ജയിക്കാൻ 13 റൺസ് മതിയായിരുന്ന അവസാന ഓവറിൽ ഷഹ്‌ബാസ് അഹമ്മദിനെയും (16)ഹെൻറിച്ച് ക്ളാസനെയും (63) പുറത്താക്കി കൊൽക്കത്തയ്ക്ക് വിജയം നൽകിയത് ഹർഷിത് റാണയാണ്.