
ചെന്നൈ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ഈറോഡ് എം.പി എ.ഗണേശമൂർത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇദ്ദേഹം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.
എം.ഡി.എം.കെ പാർട്ടി നേതാവായ ഗണേശമൂർത്തി ഡി.എം.കെ ചിഹ്നത്തിലാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇക്കുറി സഖ്യകക്ഷിയായ ഡി.എം.കെ ഇദ്ദേഹത്തിനു സീറ്റ് നിഷേധിച്ചിരുന്നു. ഉദയനിധിയുടെ നോമിനിയായ കെ.എ.പ്രകാശാണ് ഈറോഡിലെ ഡി.എം.കെ സ്ഥാനാർത്ഥി. ഒരാഴ്ചയായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ഗണേശമൂർത്തിയെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.