
ഈ കാലഘട്ടത്തിൽ പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് അകാലനര. ഇതിന് പരിഹാരമായി മാർക്കറ്റിൽ കിട്ടുന്ന കെമിക്കൽ അടങ്ങിയ ഡെെയാണ് പലരും ഉപയോഗിക്കുന്നത്. എന്നാൽ കെമിക്കൽ ഡെെ നമ്മുടെ മുടിയ്ക്ക് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. കാലക്രമേണ ഇത് മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു. എപ്പോഴും പ്രകൃതിദത്തമായ രീതികളാണ് മുടിയുടെ എല്ലാ പ്രശ്‌ന പരിഹാരത്തിന് നല്ലത്. അത്തരത്തിൽ മുടി വളരുന്നതിനും നര അകറ്റുന്നതിനും ഒരു എണ്ണ പരിചയപ്പെടാം.
ആവശ്യമായ സാധനങ്ങൾ
1. വെളിച്ചെണ്ണ
2. നെല്ലിക്ക പൊടി
3. നീലയമരി പൊടി
4. പനിക്കൂർക്ക
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ ആവശ്യമായ കുറച്ച് വെള്ളിച്ചെണ്ണ എടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ നെല്ലിക്ക പൊടിയും (കാൽ ഗ്ലാസ് എണ്ണയ്ക്ക്) നീലയമരി പൊടിയും ചേർത്ത് നല്ലപോലെ യോജിപ്പിക്കണം. ശേഷം ഇതിലേക്ക് മൂന്ന് പനിക്കൂർക്ക ഇല കൂടി ഇടുക. ഒരു പാത്രത്തിൽ വെള്ളം ചൂടാക്കാൻ വച്ച ശേഷം അതിലേക്ക് നേരത്തെ യോജിപ്പിച്ച് വച്ച എണ്ണ മറ്റൊരു പാത്രത്തിൽ എടുത്ത് വെള്ളത്തിന്റെ നടുവിൽ വച്ച് ചൂടാക്കുക. (എണ്ണ നേരിട്ട് ചൂടാക്കരുത്) എണ്ണ തിളയ്ക്കുമ്പോൾ അത് എടുത്ത് തണുപ്പിക്കാൻ വയ്ക്കുക. മുടിയിൽ എണ്ണ തേച്ച് ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. സ്ഥിരമായി ഉപയോഗിക്കുമ്പോൾ ആഴ്ചകൾക്കുള്ളിൽ ഫലം ലഭിക്കും.