photo

തിരുവനന്തപുരം: സാമൂഹിക സേവനരംഗത്ത് സജീവമായ പേട്ട പള്ളിമുക്ക് ജനമൈത്രി ഓട്ടോറിക്ഷ കൂട്ടായ്‌മ ട്രസ്റ്റിന്റെ 11ാം വാർഷികം യംഗ്സ്റ്റേഴ്സ് സ്‌പോർട്സ് ക്ളബ് ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. സാമൂഹിക പ്രവർത്തനങ്ങളിൽ പള്ളിമുക്ക് ജനമൈത്രി ഓട്ടോറിക്ഷ കൂട്ടായ്‌മ ചെയ്യുന്ന സന്നദ്ധപ്രവർത്തനങ്ങൾ മറ്റുള്ള കൂട്ടായ്‌മകൾ മാതൃകയാക്കണമെന്ന് ഉദ്ഘാടനം ചെയ്‌തുകൊണ്ട് ജോർജ് ഓണക്കൂർ പറഞ്ഞു.

യോഗത്തിൽ രഘുനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. പി.കെ. ലംബോധരൻ നായർ അംഗപരിമിതർക്കും കോട്ടയ്‌ക്കകം സർക്കാർ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിനും വീൽചെയറുകളും ചാക്ക സ്വദേശി രാജീവിന് കൃത്രിമ കാലും രോഗികൾക്ക് ചികിത്സാസഹായ വിതരണവും ചെയ്‌തു. ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിശിഷ്ട വ്യക്തികളെയും രക്തദാനം ചെയ്യുന്നവരെയും ആദരിച്ചു. കല്ലിംഗൽ ഗ്രൂപ്പ് മാനജിംഗ് ഡയറക്ട‌ർ ഷഫീക് ഓട്ടോ തൊഴിലാളികൾക്ക് യൂണിഫോം വിതരണം ചെയ്‌തു. ഫാദർ ഡേവിഡ്‌സൺ,എം.സുരേഷ് കുമാർ,ഷെർളി മാർക്ക് പെരേര,എസ്.സജു,കെ.എൻ.ഷാജു കുമാർ,ടി.ആർ.ചെറിയാൻ,രാ‌ജഗോപാൽ എന്നിവർ പങ്കെടുത്തു.