s

ജയ്പൂർ : ശശി തരൂർ അടക്കം എതിർപ്പുയർത്തിയതിനെ തുടർന്ന് ജയ്പൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി സുനിൽ ശർമ്മയെ ഹൈക്കമാൻഡ് പിൻവലിച്ചു. പകരം ജയ്പൂരിൽ പ്രതാപ് സിംഗ് ഖാചാരിയവാസ് മത്സരിക്കും. പുതിയ പട്ടിക പുറത്തിറക്കി. കോൺഗ്രസിനെയും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെയും പരിഹസിക്കുന്ന 'ദ ജയ്പൂർ ഡയലോഗ്" ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി സുനിൽ ശർമ്മയ്ക്ക് ബന്ധമുണ്ടെന്ന വാർത്തകൾ പുറത്ത് വന്നതോടെയാണ് പാർട്ടിക്കുള്ളിൽ അമർഷമുയർന്നത്. ദ ജയ്പൂർ ഡയലോഗിന്റെ ഡയറക്ടറും പങ്കാളിയുമാണ് സുനിൽ ശർമ്മയെന്നാണ് റിപ്പോർട്ട്. തന്നെ ആക്രമിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ജയ്പൂർ ഡയലോഗെന്ന് ശശി തരൂർ എക്‌സിൽ ട്വീറ്റ് ചെയ്തിരുന്നു.