s

ന്യൂഡൽഹി: ബോളിവുഡ് താരം ഉർവശി റൗട്ടേല രാഷ്ട്രീയത്തിലേക്കിറങ്ങുന്നു. തന്റെ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചെന്നുമാണ് നടിയുടെ വെളിപ്പെടുത്തൽ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്. താൻ ആരംഭിച്ച ഫൗണ്ടേഷൻ വഴി രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണെന്നും ഉർവശി പ്രതികരിച്ചു. ഒരവസരം ലഭിച്ചാൽ രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കും. ഏത് രാഷ്ട്രീയ പാ‍‌ർ‌ട്ടിയിലാണ് എന്നുള്ളത് നിലവിൽ വെളിപ്പെടുത്താനാകില്ല. താൻ രാഷ്ട്രിയത്തിലേക്കിറങ്ങണോ വേണ്ടയോ എന്നുള്ള ആരാധകരുടെ അഭിപ്രായത്തിനായി കാത്തിരിക്കുകയാണ്. സത്യസന്ധയായ രാഷ്ട്രീയക്കാരിയാവാനാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും ഉർവശി കൂട്ടിച്ചേർത്തു.