athletics

ചണ്ഡിഗഡ് : അത്‌ലറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ സംഘടിപ്പിച്ച റിലേ കാർണിവലിൽ ദേശീയ ക്യാമ്പിലെ അംഗങ്ങൾ അടങ്ങിയ ടീമുകൾക്ക് സ്വർണം. സീനിയർ 4-400 മീറ്റർ പുരുഷ റിലേയിൽ മലയാളികളായ മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്, നോഹ് നിർമൽ ടോം, തമിഴ്നാടുകാരനായ ആരോക്യ രാജീവ് എന്നിവരടങ്ങിയ ടീം 3 മിനിട്ട് 05.71 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടി. വനിതകളുടെ 4-400 മീറ്റർ റിലേയിൽ വിദ്യ രാംരാജ്, എം.ആർ പൂവമ്മ, ദന്ധി ശ്രീ,രുപാൽ ചൗധരി എന്നിവരടങ്ങിയ ടീമിനാണ് സ്വർണം. നോഹ് നിർമ്മൽ ടോം,പൂവമ്മ,അനസ്.വിദ്യ രാംരാജ് എന്നിവരങ്ങിയ ടീമിനാണ് 4-400 മീറ്റർ മിക്സഡ് റിലേ സ്വർണം. സീനിയർ പുരുഷന്മാരുടെ 4-100 മീറ്റർ റിലേയിൽ ലാലു പ്രസാദ് ഭോയ്,അനിമേഷ് കുജൂർ,ആര്യൻ എക്ക, ദലാബെഹേറ എന്നിവരടങ്ങിയ റിലയൻസ് ടീമിനാണ് സ്വർണം.