
ന്യൂഡൽഹി: കേന്ദ്രമന്ത്രിയും കരസേന മുൻ മേധാവിയുമായ വി.കെ സിംഗ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. മത്സരത്തിനില്ലെന്ന് ഗാസിയാബാദിൽ നിന്നുള്ള ബിജെ.പി എം.പിയായ അദ്ദേഹം അറിയിച്ചു. ഒരു സൈനികനെന്ന നിലയിൽ ഈ രാജ്യത്തിന്റെ സേവനത്തിനായി ഞാൻ ജീവിതം മുഴുവൻ സമർപ്പിച്ചു. കഴിഞ്ഞ പത്ത് വർഷമായി ഗാസിയാബാദിനെ ലോകോത്തര നഗരമാക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അക്ഷീണം പ്രയത്നിച്ചു. ഈ യാത്രയിൽ, എനിക്ക് തന്ന വിശ്വാസത്തിന് നന്ദിയുള്ളവനാണ്. രാജ്യത്തെയും ഗാസിയാബാദിലെയും ബി.ജെ.പി അംഗങ്ങളിൽ നിന്നും എനിക്ക് ലഭിച്ച സ്‌നേഹം വിലമതിക്കാനാവാത്തതാണ്- സിംഗ് എക്സിൽ കുറിച്ചു.
വി.കെ. സിംഗിന്റെ മണ്ഡലത്തിൽ ആർ.കെ.എസ് ഭദൗരിയ മത്സരിച്ചേക്കും.
കാൻപൂർ എംപി സത്യദേവ് പച്ചൗരിയും സ്ഥാനാർത്ഥിയാകില്ല.