d

ഇൻസ്റ്റഗ്രാം റീൽസിലെ സാരി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി വൈറലായ താരമാണ് ശ്രീലക്ഷ്മി സതീഷ്. ചിത്രങ്ങൾ കണ്ട സംവിധായകൻ രാംഗോപാൽ വർമ്മ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് ശ്രീലക്ഷ്മി സതീഷിന് കരിയർ ബ്രേക്ക് ലഭിക്കുന്നത്. തുടർന്ന് ആർ.ജി.വിയുടെ സാരി എന്ന സിനിമയിൽ നായികയായി. ആരാധ്യദേവി എന്ന് പേരും മാറ്റി. നായികയായ ശേഷം പങ്കുവച്ച ചിത്രങ്ങളിലെല്ലാം ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ശ്രീലക്ഷ്മിയുടെ പുതിയ വീഡിയോ ആണ്. മഴയുടെ പശ്ചാത്തലത്തിൽ സാരിയിൽ അതീവ ഗ്ലാമറസായാണ് ശ്രീലക്ഷ്മി എത്തുന്നത്. ആർ.ജി.വി തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ശ്രീലക്ഷ്മിയുടെ മാറ്റം വിശ്വസിക്കാനാകുന്നില്ല. എനിക്ക് മഴ ഇഷ്ടമല്ല. പക്ഷേ മഴയിൽ നിന്നെക്കണ്ട് അമ്പരന്നു എന്നും ആർ.ജി.വി കുറിച്ചു. ശ്രീലക്ഷ്മിയും ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിട്ടുണ്ട്. വീഡിയോയ്ക്ക് അഭിനന്ദനങ്ങളെക്കാളും വിമർശന കമന്രുകളാണ് നിറയുന്നത്. ആർ.ജി.വിയ്ക്കെതിരെയും വിമർശനം ഉണ്ട്.

View this post on Instagram

A post shared by AaradhyaDevi (@iamaaradhyadevi)