
സിംഗപ്പൂർ: ആർട്ടിക്കിൾ 370 താത്കാലിക വ്യവസ്ഥയായിരുന്നെന്നും ജമ്മു കാശ്മീരിലേക്കും ലഡാക്കിലേക്കും പുരോഗമന നിയമങ്ങൾ എത്തുന്നതിന് അത് തടസമുണ്ടാക്കിയെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. സിംഗപ്പൂരിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തിയ അദ്ദേഹം ഇന്ത്യൻ സമൂഹത്തോട് സംസാരിക്കുകയായിരുന്നു.
വിഘടനവാദം, അക്രമം, തീവ്രവാദം എന്നിവ വളർത്തിയെടുക്കുകയും രാജ്യത്തിന് സുരക്ഷാ വെല്ലുവിളികൾ ഉയർത്തുകയും ചെയ്തത് ഇതിൽപ്പെടുന്നു. മേഖലയുടെ ഭാവി മുന്നിൽ കണ്ടുള്ള നിയമങ്ങൾ നടപ്പാക്കുന്നതും തടയപ്പെട്ടു. എന്നാൽ, ആർട്ടിക്കിൾ 370 ഒഴിവാക്കിയതിലൂടെ കൈവന്ന മാറ്റങ്ങൾ നിങ്ങൾക്ക് ഇന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ചയാണ് ജയശങ്കർ സിംഗപ്പൂരിലെത്തിയത്.
ഇന്നലെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റൊവുമായി ഫോൺ സംഭാഷണം നടത്തിയ അദ്ദേഹം 137 പേരുടെ മരണത്തിനിടയാക്കിയ മോസ്‌കോ ഭീകരാക്രമണത്തിൽ ദുഃഖം രേഖപ്പെടുത്തി.