
കൊച്ചി: ഉപഭോക്താക്കളുടെ മനം കീഴടക്കി ഹ്യുണ്ടായി ഗ്രാൻഡ് I10 നിയോസ്. 5.92 ലക്ഷം രൂപ മുതൽ 8.56 ലക്ഷം രൂപ വരെയുള്ള വിലയിൽ 12 മോഡലുകളിലായി ആറ് നിറങ്ങളിലാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് വിപണിയിലുള്ളത്.
മികച്ച ഡിസൈൻ, അധിക സവിശേഷതകൾ, ആധുനിക സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഹാച്ച്ബാക്കിന്റെ രൂപകൽപ്പന സാൻട്രോയെ ഓർമ്മിപ്പിക്കുന്നതാണ്. ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളുള്ള സ്ലീക്ക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ ഗ്രില്ലിന് ഇരുവശത്തും കാണാം. ഗ്രാൻഡ് i10 നിയോസ് എൽ.ഇ.ഡി ഡിആർഎല്ലുകൾ (ഡേടൈം റണ്ണിംഗ് ലൈറ്റ്സ്) ഫ്രണ്ട് ഗ്രില്ലിന്റെ അരികുകളിൽ സവിശേഷമായി സ്ഥാപിച്ചിരിക്കുന്നു.