
ന്യൂഡൽഹി: ബിജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ ഭാര്യയുടെ കാർ മോഷണം പോയി. ഡൽഹിയിലെ ഗോവിന്ദ്പുരിയിൽ നിന്ന് മാർച്ച് 19ന് മൂന്ന് മണിക്കാണ് കാർ മോഷ്ടിക്കപ്പെട്ടത്. ടൊയോട്ട ഫോർച്യൂണർ വാഹനമാണ് നഷ്ടമായത്.
കാർ സർവീസിന് കൊടുത്ത ശേഷം ഡ്രെെവർ ജോഗീന്ദർ വീട്ടിലേക്ക് ആഹാരം കഴിക്കാൻ പോയി. ഈ സമയത്താണ് മോഷണം പോയതെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി പരിശോധനയിൽ കാർ ഗുരുഗ്രാമിലേക്ക് പോയതായി അധികൃതർ മനസിലാക്കി. എന്നാൽ ഇതുവരെ കാറിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഹിമചാൽപ്രദേശ് രജിസ്ട്രേഷനിലുള്ള കാറാണ് ഇത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.