shraddha-kapoor

തന്റെ വ്യക്തിജീവിതം അധികം വെളിപ്പെടുത്താറില്ല ബോളിവുഡ് താരം ശ്രദ്ധ കപൂർ. എന്നാൽ അടുത്തിടെ താരത്തിന്റെ പ്രണയ ജീവിതത്തെക്കുറിച്ച് നിരവധി വാർത്തകൾ വന്നിരുന്നു. തിരക്കഥാകൃത്ത് രാഹുൽ മോഡിയുമായി ശ്രദ്ധ പ്രണയത്തിലാണെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളിൽ പറയുന്നത്. അംബാനി കുടുംബത്തിലെ പ്രീ വെഡിംഗ് ആഘോഷങ്ങൾക്ക് ജാംനഗറിൽ ഇരുവരും ഒരു മിച്ചാണെത്തിയത്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ശ്രദ്ധ ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ ശ്രദ്ധയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ആരാധകർക്കിടയിൽ വലിയ ചർച്ചയാകുന്നത്. ഒരു പർപ്പിൾ നിറത്തിലുള്ള നെെറ്റ് സ്യൂട്ടിട്ട് കിടക്കുന്നതാണ് ചിത്രം. ഈ ചിത്രത്തിൽ താരം ധരിച്ചിരിക്കുന്ന മാലയുടെ ലോക്കറ്റ് 'R' എന്ന അക്ഷരമാണ്. ഇത് രാഹുൽ മോഡിയുടെ പേരിന്റെ ആദ്യ അക്ഷരമാണെന്നും ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നുമാണ് ആരാധകർ പോസ്റ്റിന് താഴെ കുറിച്ചത്.

എന്നാൽ സംഭവത്തിൽ ഇരുവരും ഓദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ശ്രദ്ധ കപൂറും രൺബീർ കപൂറും അഭിനയിച്ച 'തൂ ജൂത്തി മേ മക്കാറി'ന്റെ രചന രാഹുലിന്റേതാണ്. ഈ സിനിമയുടെ ലൊക്കേഷനിലാണ് ശ്രദ്ധയും രാഹുലും സൗഹൃദത്തിലാവുന്നത്.

View this post on Instagram

A post shared by Shraddha ✶ (@shraddhakapoor)