holi

ലക്നൗ: ആശുപത്രിയിൽ പോകുകയായിരുന്ന മുസ്ലീം കുടുംബത്തെ ഹോളി ആഘോഷത്തിന്റെ പേരിൽ അപമാനിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. മറ്റ് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് സംഭവം.

സ്‌കൂട്ടറിൽ ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പം ആശുപത്രിയിൽ പോകുകയായിരുന്നു യുവാവ്. ഇതിനിടയിൽ പ്രതികൾ വണ്ടി തടഞ്ഞ്, കളർ മൂവരുടെയും മുഖത്ത് തേച്ചു. പിന്നാലെ വെള്ളമൊഴിക്കുകയും ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു സംഘമാളുകൾ മുസ്ലീം കുടുംബത്തെ തടയുന്നതും, ജയ് ശ്രീറാമെന്നും, ഹാപ്പി ഹോളിയെന്നും പറഞ്ഞുകൊണ്ട് കളർ വെള്ളം ഒഴിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാക്കി. വീഡിയോ ചർച്ചയായതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

#UttarPradesh: In #Bijnor district, a Muslim family riding a bike was forcibly coloured. Bijnor police started the investigation. The SP directed to identify the boys seen in the video. (1/2)#Holi2024 #HoliFestival #HOLIHAI#HolikaDahan2024pic.twitter.com/dUjI7ejusE

— Siraj Noorani (@sirajnoorani) March 24, 2024