nivya-vineesh

നിവ്യയുടെ മുഖത്ത് സൂപ്പർ താരങ്ങൾ പുഞ്ചിരിക്കും. കമലഹാസൻ, ഷാരൂഖ് ഖാൻ, മൈക്കൾ ജാക്‌സൺ, നയൻതാര, രമ്യ കൃഷ്ണൻ, റിമി ടോമി...ഏത് സെലിബ്രിറ്റിയെയും സ്വന്തം മുഖത്ത് സ്വന്തം മേക്കപ്പിലൂടെ സൃഷ്‌ടിക്കും യു.കെ മലയാളിയായ നിവ്യ വിനീഷ് (31). മേക്കപ്പ് ട്രാൻസ്ഫർമേഷൻ എന്ന കലയിലൂടെ സെലിബ്രിറ്റിയായിരിക്കുകയാണ് നിവ്യ. കലയും കലാകാരിയും യൂട്യൂബിൽ വൈറലാണ്.

കമലഹാസനായി രൂപം മാറുന്ന മേക്കപ്പ് വീഡിയോ 20 ലക്ഷം പേരാണ് കണ്ടത്. കൊവിഡ് ലോക്ഡൗൺ കാലത്താണ് മേക്കപ്പ് ട്രാൻസ്ഫർമേഷൻ എന്ന കലയിലേയ്ക്ക് എത്തിയത്. ഗർഭിണിയായി നാട്ടിലായിരുന്നു അന്ന്. മേക്കപ്പ് ആർട്ടിസ്റ്റ് കണ്ണൻ രാജമാണിക്യത്തിന്റെ മേയ്‌ക്കോവർ വീഡിയോകൾ ഹരമായി. ബ്രിട്ടനിൽ നിന്ന് കൊണ്ടുവന്ന ചമയവസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണം തുടങ്ങി. ഷാരൂഖ് ഖാനും സൂര്യയും സൽമാനുമടക്കം വൈറൽ.

തൃശൂർ ആളൂർ സ്വദേശി സദാനന്ദന്റെയും വാസന്തിയുടെയും മകളാണ് സുവോളജി ബിരുദധാരിയായ നിവ്യ. യൂട്യൂബറും ആർട്ട് ടീച്ചറുമാണ്. സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റിന് നല്ല സാദ്ധ്യതയുണ്ടെങ്കി​ലും അത് ചിന്തിച്ചിട്ടില്ലെന്ന് യു.കെയിലെ വെസ്റ്റ് ഡ്രെയ്ടണിൽ നിന്ന് നവ്യ 'കേരളകൗമുദി'യോട് പറഞ്ഞു. ഭർത്താവ് വിനീഷ് മാധവൻ ഐ.ടി പ്രൊഫഷണലാണ്. മക്കൾ: അൻവിത, തൻവി.

സൂക്ഷ്‌മാംശങ്ങൾ കൃത്യമാകണം

മേക്കപ്പ് ട്രാൻസ്‌ഫർമേഷന് മുഖം സൂക്ഷ്മമായി പഠിക്കണം. കൺമിഴിവ്, ചുണ്ടിന്റെ വടിവ്, മൂക്കിന്റെ വളവ്, നുണക്കുഴി... മുഖത്ത് പല ലെയറുകളായാണ് ചമയമിടുന്നത്. അഞ്ചു മണിക്കൂ‌ർവരെ പണിപ്പെട്ടാണ് നിവ്യയുടെ മുഖം മാറ്റം.

മേക്കപ്പ് കിറ്റ്

വിവിധ ഷെയ്ഡുകളിലെ കൺസീലറുകൾ, ഐ ഷാഡോ പാലറ്റ്, വിവിധ നിറങ്ങളിലെ മേക്കപ്പ് പെൻസിലുകൾ, ഗ്ലൂസ്റ്റിക്, സെറ്റിംഗ് പൗഡർ, ഫൗണ്ടേഷൻ, ഐ ജെൽ, കൃത്രിമ കൺപീലികൾ, കോൺടാക്ട് ലെൻസുകൾ.


സുഹാസിനിയുടെ മുഖച്ഛായയിലേക്ക് ഞാൻ മാറുന്ന വീഡിയോ കണ്ട് സുഹാസിനി മെസേജ് അയച്ചതാണ് അഭിമാന നിമിഷം. റിമിടോമി, മഞ്ജുപിളള തുടങ്ങിയവരും നല്ല കമന്റുകൾ നൽകി. ഇനി ബിഗ്ബോസ് താരങ്ങളാണ് മുഖത്ത് വിടരുകയെന്ന് നിവ്യ വിനീഷ് പറയുന്നു.

View this post on Instagram

A post shared by NivyaVineesh (@niv_vin_arts)

View this post on Instagram

A post shared by NivyaVineesh (@niv_vin_arts)