kunnamangalamnews

കുന്ദമംഗലം: കുന്ദമംഗലം അങ്ങാടിയിൽ വയനാട് റോഡിൽ വൻ കഞ്ചാവ് വേട്ട. കോഴിക്കോട് ഭാഗത്തേക്ക്സ്കൂട്ടറിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവുമായി തലയാട് തൊട്ടിൽ വീട്ടിൽ മുഹമ്മദിൻ്റെ മകൻ അർഷാദ് (38) ആണ് പോലീസ് പിടിയിലായത്. കോഴിക്കോട് സിറ്റി ഡിസിപി അനൂജ് പലിവാളിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പോലീസും ആൻ്റി നർക്കോട്ടിക് അസിസ്റ്റൻറ് കമ്മീഷണർ ടി പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഐജി പി ഷാഡോ ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രധാനമായും റിസോർട്ടുകൾ കേന്ദ്രീകരിച്ചാണ് ഇയാളുടെ വിൽപന. അപൂർവം മാത്രമേ ഇയാൾകോഴിക്കോട് സിറ്റി യിലേക്ക് വിൽപ്പനയ്ക്കായി വരാറുള്ളൂ. ചില്ലറ വിൽപന ക്കാർക്ക് വലിയ അളവിൽ കഞ്ചാവ് എത്തിച്ചു നൽകുന്നുണ്ട് എന്ന വിവരം ഷാഡോ ടീമിന് മുമ്പേ ലഭിച്ചിരുന്നു.അതിന്റെ അടിസ്ഥാനത്തിൽ ഏറെക്കാലമായി പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്ന ഇയാൾ. ഇത്തവണ കൃത്യമായി കുടുങ്ങുകയായിരുന്നു. കുന്ദമംഗലം പ്രിൻസിപ്പൽ എസ് ഐ സനീത്, ഗ്രേഡ് എസ് ഐ മാരായ സന്തോഷ്, സുരേഷ്,ഡ്രൈവർ സി പി ഓ ജംഷീർ എന്നിവരും ആൻറി നർക്കോട്ടിക് ഷാഡോ എസ് ഐ മനോജ് എടയേടത്ത്, എസ് സി പി ഒ കെ.അഖിലേഷ്,സിപിഒ മാരായ ജിനേഷ് ചൂലൂർ, ഷിനോജ്, സരുൺ ശ്രീശാന്ത്, സനൂപ്, അർജുൻ, അജിത്ത്, അഭിജിത്ത്, ഇബ്നു,ശ്യാംജിത്ത്, റിജേഷ് എന്നിവരും അടങ്ങിയ അന്വേഷണ സംഘമാണ് പിടികൂടിയത്.