
ബംഗളൂരു: കടുത്ത ജലക്ഷാമം നിലനിൽക്കെ അനാവശ്യ കാര്യങ്ങൾക്ക് കുടിവെള്ളം ഉപയോഗിച്ചതിന് ബംഗളൂരുവിൽ 22 കുടുംബങ്ങൾക്ക് 5000 രൂപ വീതം പിഴ ചുമത്തി സർക്കാർ. കാർ കഴുകാനും തോട്ടം നനയ്ക്കാനും കുടി വെള്ളം ഉപയോഗിക്കുന്നു എന്ന് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി.
കാവേരി നദിയിലെ വെള്ളവും കുഴൽ കിണർ വെള്ളവും ഹോളി ആഘോഷങ്ങൾക്കും പൂൾ ഡാൻസ്, റെയിൻ ഡാൻസ് തുടങ്ങിയവയ്ക്കും ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരുന്നു. എന്നാലിത് വ്യാപകമായി ലംഘിക്കപ്പെട്ടു. കുടിവെള്ളത്തിനായി കാവേരി ജലവും മറ്റ് ആവശ്യങ്ങൾക്കായി സംസ്കരിച്ച ജലവും ഉപയോഗപ്പെടുത്തി ജലക്ഷാമം തരണം ചെയ്യാനാണ് ശ്രമം.