മുംബയ്: ഇന്ത്യയും ആസ്ട്രേലിയയയും തമ്മിലുള്ള ബോർഡർ-ഗാവസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ഇനി മുതൽ 5 മത്സരങ്ങൾ ഉണ്ടാകും. നിലവിൽ 4 മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ബി.സി.സി.ഐയും ക്രിക്കറ്റ് ആസ്ട്രേലിയയും സംയുക്തമായാണ് പരമ്പരയിൽ ഒരു മത്സരം കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ടെസ്റ്റിന്റെ പാരമ്പര്യം നിലനിറുത്താൻ ബി.സി.സി. ഐ പ്രതിജ്ഞാബദ്ധമാണെന്നും ഏറ്റവും ഉയർന്ന പരിഗണനയാണ് അതിന് നൽകുന്നതെന്നും സെക്രട്ടറി ജയ്ഷാ പറഞ്ഞു.