കിളിമാനൂർ: അനധികൃത വില്പനക്കായി സൂക്ഷിച്ചിരുന്ന വൻ സിഗരറ്റ് ശേഖരം കിളിമാനൂർ പൊലീസ് പിടികൂടി. വാലാഞ്ചേരിയിലെ വീട്ടിൽ ഒളിപ്പിച്ചിരുന്ന ലക്ഷക്കണക്കിന് രൂപ വില പിടിപ്പുള്ള വിവിധയിനം ഒറിജിനൽ സിഗറ്റുകളും വ്യാജ സിഗററ്റുകളുമടങ്ങിയ പെട്ടികളുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ കുറെ നാളുകളായി ഇവിടെ അനധികൃത സിഗററ്റ് വില്പന നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വീട്ടുടമസ്ഥനയോ പ്രതികളെയോ കിട്ടിയിട്ടില്ല. കിളിമാനൂർ പൊലീസ് കേസെടുത്തു.