s

ഹൈദരാബാദ്: തെലങ്കാനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ടഭ്യർത്ഥിക്കുന്ന കല്യാണക്കുറി വൈറലായി. വിവാഹത്തിന് എത്തുന്നവർ സമ്മാനങ്ങൾ കൊണ്ടുവരേണ്ടെന്നും മോദിക്ക് വോട്ടുചെയ്താൽ മതിയെന്നുമാണ് കത്തിൽ പറയുന്നത്. വരൻ സായ് കുമാറിന്റെ പിതാവ് നനികന്തി നരസിംഹലുവിന്റെ പേരിലുള്ള ക്ഷണക്കത്തിലാണിത്. മഹിമ റാണിയാണ് വധു. ഏപ്രിൽ നാലിനാണ് വിവാഹം. 2019ലും വിവാഹ സമ്മാനങ്ങൾക്കു പകരം മോദിക്ക് വോട്ടു നൽകണമെന്നു ക്ഷണക്കത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു. ഉത്തരാഖണ്ഡിൽ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് ഇത്തരത്തിൽ വിവാഹക്ഷണക്കത്ത് തയ്യാറാക്കിയ ഒരാൾക്കു തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയയ്ക്കുകയും ചെയ്തു.