
ബംഗളൂരു: ഖനന വ്യവസായിയും കർണാടക രാജ്യ പ്രഗതി പക്ഷ (കെ.ആർ.പി.പി) പാർട്ടി സ്ഥാപകനുമായ ജി.ജനാർദന റെഡ്ഡി വീണ്ടും ബി.ജെ.പി.യിൽ ചേർന്നു. ഭാര്യ അരുണലക്ഷ്മിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ബി.ജെ.പിയിൽ അംഗത്വമെടുത്ത അദ്ദേഹത്തിന്റെ പാർട്ടി ബി.ജെ.പിയിൽ ലയിച്ചു.
യെദിയൂരപ്പ സർക്കാരിൽ മന്ത്രിയായിരുന്നു. ഖനി അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിലായി. 2015ൽ ജാമ്യത്തിൽ ഇറങ്ങിയെങ്കിലും ബെല്ലാരി അടക്കമുള്ള പ്രദേശങ്ങളിൽ പ്രവേശിക്കരുത് തുടങ്ങിയ കടുത്ത ഉപാധികൾ സുപ്രീംകോടതി വച്ചിരുന്നു. 2022ൽ ബി.ജെ.പി.യുമായി അകന്ന് സ്വന്തമായി കെ.ആർ.പി.പി പാർട്ടി രൂപീകരിച്ചു. ചില കാരണങ്ങളാൽ പാർട്ടി വിടേണ്ടിവന്നു. ഇന്ന് അമ്മയുടെ മടിത്തട്ടിലേക്ക് തിരികെയെത്തിയെന്ന തോന്നലാണെന്നും അദ്ദേഹം പറഞ്ഞു.