
ചെന്നൈ: ഐ.പി.എൽ 17-ാം സീസണിലെ രണ്ടാം പാദ ഷെഡ്യൂൾ പുറത്തുവിട്ടു. ഈ ഐ.പി.എൽ സീസണിലെ ഫൈനൽ പോരാട്ടത്തിൽ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയമാണ് വേദിയാകുക. മേയ് 26നാണ് ഫൈനൽ. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് ഇത് മൂന്നാം തവണയാണ് ഐ.പി.എൽ ഫൈനലിന് വേദിയാകുന്നത്. നേരത്തേ 2011ലും 2012ലുമായിരുന്നു ചെപ്പോക്കിൽ ഐ.പി.എൽ ഫൈനൽ നടന്നത്. 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറിനും ചെന്നൈ തന്നെയാണ് വേദി. 21ന് നടക്കുന്ന ആദ്യ ക്വാളിഫയറും 22ന് നടക്കുന്ന എലിമനേറ്ററും അഹമ്മദാബാദിലെ നരേന്ദ്രേ മോദി സ്റ്റേഡിയത്തിലാണ് നടക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിക്കാതിരുന്നതിനെ തുടർന്ന് ഫെബ്രുവരി 22ന് പ്രഖ്യാപിച്ച ആദ്യപാദ ഷെഡ്യൂളിൽ ഏപ്രിൽ 7വരെയുള്ള
മത്സരക്രമമാണ് ഉൾപ്പെടുത്തിയിരുന്നത്.
ഏപ്രിൽ 8ന് തുടങ്ങുന്ന രണ്ടാം പാദഷെഡ്യൂളിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ഏറ്റുമുട്ടുന്നത്.